‘ഒരിക്കലും മറക്കാന്‍ പറ്റാത്ത എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സത്യന്‍ മാഷ് ! ഞാൻ മ,രി,ക്കില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു ! സത്യനെ കുറിച്ച് ഷീല പറയുന്നു !

മലയാള സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാറാണ് ഷീല. അനേകം സിനിമകളിൽ കൂടി ചരിത്രം ശ്രിട്ടിച്ച ഷീല ഇന്നും അഭിനയ രംഗത്തെ നിറ സാന്നിധ്യമാണ്. ഒരു സമയത്ത് നസീറിന്റെയും സത്യന്റേയും നായികയായി ഇൻഡസ്ട്രിയിൽ തിളങ്ങി നിന്ന ഷീല ഇപ്പോഴിതാ നടൻ സത്യനുമായുള്ള തന്റെ സിനിമ ഓർമകൾ പങ്കുവെക്കുകയാണ്. റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കവയെയാണ് ഷീല തുറന്ന് സംസാരിച്ചത്.

അദ്ദേഹത്തിന് ക്യാൻസർ പിടിപെട്ടതും അതുപോലെ, അവസാന നിമിഷം വരെയും താൻ മരിക്കില്ല എന്ന് പറഞ്ഞതും എല്ലാം ഷീല ഓർത്ത് പറയുന്നു, നടിയുടെ വാക്കുകൾ ഇങ്ങനെ,  എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സത്യന്‍ മാഷ്, ‘ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്റെ ആദ്യ സിനിമ മുതല്‍ എന്റെ നല്ല കഥാപാത്രങ്ങളും ഞാൻ ചെയ്തത് സത്യന്‍ സാറിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന് ബ്ലെഡ് കാന്‍സറാണെന്ന് പുറംലോകം അറിഞ്ഞത് ഒരു സിനിമാ ചിത്രീകരണത്തിനിടയിലാണ്. അന്ന് ഞാനൊരു നേഴ്‌സായിട്ടാണ് അഭിനയിക്കുന്നത്. വെള്ള സാരിയൊക്കെ ഉടുത്തിരിക്കുന്ന എന്റെ മടിയില്‍ അദ്ദേഹം തലവെച്ച് കിടന്ന് സംസാരിക്കുന്നതാണ് രംഗം. അതിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ വളരെ പെട്ടെന്ന് അദ്ദേഹം എന്റെ മടിയില്‍ നിന്നും ചാടി എഴുന്നേറ്റു. നോല്‍ക്കുമ്പോള്‍ ആ വെള്ള സാരി ഉടുത്തിരുന്ന എന്റെ മടിയില്‍ നിറയെ ചോ,ര. ആദ്യം എല്ലാവരും ഭയന്നെങ്കിലും അത് മറ്റെന്തെങ്കിലും ആണെന്ന് കരുതി. പക്ഷെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തും മൂക്കിലുമൊക്കെ വീണ്ടും ചോര. അങ്ങനെ അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ഈ രോഗം പുറംലോകം അറിയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഇ രോഗ വിവരം സേതുമാധവനും സത്യന്‍ സാറിനും നേരത്തെ അറിയാമായിരുന്നു. പ്രൊഡക്ഷനിലുള്ളവര്‍ ആശുപത്രിയില്‍ കൊണ്ട് പോവാമെന്ന് പറഞ്ഞെങ്കിലും സത്യന്‍ അതിന് തയ്യാറായില്ല. ശേഷം ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് പോവുകയും തിരിച്ച് വരികയും ചെയ്തു.

ഒരു കാരണവശാലും ഷൂട്ടിംഗ് നിർത്തരുത്, ഞാൻ തിരിച്ചുവരുമെന്നും പറഞ്ഞാണ് അദ്ദേഹം അവിടെനിന്നും പോയത്. പറഞ്ഞത് പോലെ തിരിച്ച് വന്ന് അഭിനയിച്ചു. അതുപോലെ സത്യന്‍ മാഷിന്റെ മരണ സമയത്തും ഞങ്ങള്‍ കൂടെ ഉണ്ടായിരുന്നു. ഞാൻ മരിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷേ മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. അന്ന് സിനിമാക്കാരെല്ലാവരും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു എന്നും ഷീല പറയുന്നു.

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ ഒരു തലമുറയെ ആവേശം കൊള്ളിക്കാൻ കഴിഞ്ഞ അഭിനയ പ്രതിഭ ആയിരുന്നു മാനുവേൽ സത്യനേശൻ എന്ന സത്യൻ മാഷ്. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചു. 1971 ലാണ് സത്യൻ മാഷ് ഈ ലോകത്തോട് വിടപറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *