
ലൊക്കേഷനില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ട നടിയാണ് സംയുക്ത വർമ്മ ! താല്പര്യമില്ലാത്ത ആ കുട്ടിയെ ഞാൻ തേടി പിടിച്ച് കൊണ്ടുവന്നതാണ് ! സത്യൻ അന്തിക്കാട് പറയുന്നു !
മലയാള സിനിമ രംഗത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അദ്ദേഹം ഒരുപാട് നടി നടന്മാരെ സിനിമ ലോകത്തിന് സംഭാവന ചെയ്തിട്ടുള്ള ആളുകൂടിയാണ്. നയന്‍താര, അസിന്, മീര ജാസ്മിന്, സംയുക്ത വര്‍മ തുടങ്ങി നിരവധി പേര്.. ഇപ്പോഴിതാ സെറ്റുകളിൽ അത്തരത്തിൽ തന്നെ വെള്ളം കുടിപ്പിച്ച ചിലരുണ്ടെന്ന് പറയുകയാണ് സത്യന് അന്തിക്കാട്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അതുപോലെ താൻ ലൊക്കേഷനുകളിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട സംഭവങ്ങളും അദ്ദേഹം പറയുന്നുണ്ട്. അതിനു ഏറ്റവും വലിയ ഉധാഹരണമാണ് നടി സംയുക്ത വർമ്മ. സംയുക്ത ഒരിക്കലും ഒരു അഭിനേത്രി ആകണമെന്ന് ആഗ്രഹിച്ച ആളല്ല. അവരുടെ കുടുംബവും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ഗൃഹലക്ഷ്മിയുടെ കവര്‍ പേജിലാണ് സംയുക്തയുടെ ഫോട്ടോ ആദ്യം കാണുന്നത്. അങ്ങനെ ആ ചിത്രം അന്ന് നിർമ്മിക്കുന്നത് പി.വി ഗംഗാധരനായിരുന്നു. അങ്ങനെ ഒരു ദിസവം അദ്ദേഹത്തിന്റെ ഭാര്യ ഷെറിന് ചേച്ചി എന്നോട് ചോദിച്ചു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് ചേരില്ലേ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ വളരെ കറക്ടാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിക്കുകയാണ്.
ഇതിനുമുമ്പ് അഭിനയിച്ച ഒരു പരിചയവും ഇല്ല. പക്ഷെ അഭിനയിക്കാൻ ഇഷ്ടമുണ്ട്. അന്നൊക്കെ ഫിലിമാണ്, അങ്ങനെ ചില സീനുകൾ ഒരുപാട് ടേക്ക് പോകാറുണ്ട്, അപ്പോൾ സഹികെട്ട് ഞാൻ പറയും അതേ ഈ ഫിലിം ഇത് നല്ല വില കൊടുത്ത് വാങ്ങുന്നതാണെന്ന്. എന്നെ തന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന് പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും സംയുക്തയുടെ മറുപടി. എനിക്കറിഞ്ഞൂടാ എന്ന് പറയും. അത്രയും ഇന്നസെന്റാണ് അവര്‍. ക്വാളിറ്റിയിലുള്ള നല്ലൊരു ആക്ടിങ് പുറത്തെടുക്കാനായിരുന്നു അന്ന് അത്രയും ചെയ്തത്. ആ പടത്തില്‍ സംയുക്തക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു, എന്നും അദ്ദേഹം പറയുന്നു.

അതുപോലെ നയന്തരായെ കുറിച്ചും സത്യൻ അന്തിക്കാട് പറയുന്നുണ്ട്. ഇപ്പോഴും നയന്‍താര വിളിച്ച് അനുഗ്രഹം വാങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ലെന്നും താന്‍ തന്നെ അത് നിര്ത്തിച്ചതാണെന്നുമായിരുന്നും എന്നും അദ്ദേഹം പറയുന്നു. വളരെ ജനുവിന് ആയിട്ടുള്ള കുട്ടിയാണ് നയന്‍താര. ഒരു കളങ്കവും ഇല്ലാത്ത ഒരുപാട് നന്മയുള്ള കുട്ടിയാണ്.
ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാന്‍ സാറിനെ കിട്ടാത്തതുകൊണ്ട് മേക്കപ്പിട്ട് കാ ത്തിരിക്കുകയാണ്. അജിത്തിന്റേയോ മറ്റോ സിനിമയാണ്. ഞാന്‍ പറഞ്ഞു നയന്‍താരയ്ക്ക് ഒരു ജന്മത്തേക്കുള്ള അനുഗ്രഹം ഞാന്‍ ഡെപ്പോസിറ്റായി തന്നു കഴിഞ്ഞെന്നും എ.ടി.എം കാര്‍ഡ് വെച്ച് എടുക്കുന്നതുപോലെ എപ്പോള്‍ വേണമെങ്കിലും ഇനി എടുക്കാമെന്നും ഞാൻ പറഞ്ഞപ്പോൾ അവർ ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. പക്ഷെ ഇപ്പോഴും അവർ വിളിക്കാറും മെസേജ് അയക്കാറുമുണ്ട് എന്നും അദ്ദേഹം പറയുന്നു.
Leave a Reply