
രാവിലെ മുതൽ കാത്തിരുന്നു, ഇപ്പോൾ സമയം അഞ്ച് മണി കഴിഞ്ഞു ഇന്ന് ഈ നിമിഷം വരെ ആരും എന്നെ ബർത്ത്‌ഡേ വിഷ് ചെയ്തില്ല ! സങ്കടം പങ്കുവെച്ച വീട്ടമ്മക്ക് ആശംസകളുമായി വമ്പൻ താരനിര !
ചില വാർത്തകൾ നാം പോലും അറിയാതെ നമ്മെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്, അത്തരത്തിൽ മനസിന് ഏറെ കുളിർമ തോന്നിയ സംഭവമായിരുന്നു തന്റെ ജന്മദിനത്തിന് തന്നെ ഒന്ന് വിഷ് ചെയ്യാൻ പോലും ആരുമില്ല എന്ന സങ്കടം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീട്ടമ്മക്ക് ആശംസകളുമായി വമ്പൻ താര നിര തന്നെ എത്തിയത്. പലപ്പോഴും അമ്മമാരുടെ കാര്യങ്ങൾ ആരും അങ്ങനെ ഓർക്കാറില്ല, എന്നാൽ വീട്ടിലെ എല്ലാവരുടെയും എല്ലാ കാര്യങ്ങളും അമ്മ നോക്കാറുമുണ്ട്. കോച്ച് കോച്ച് സന്തോഷങ്ങളും പരിഗണകളും ആഗ്രഹിക്കുന്ന ഒരു മനസ് അവർക്കും ഉണ്ടെന്ന് അറിയാമെങ്കിലും മനപ്പൂർവം അത് കണ്ടില്ലെന്ന് നടിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും.
അത്തരത്തിൽ ഒരു സാധുവായ അമ്മയുടെ സങ്കടമാണ് ഇന്ന് നമ്മൾ കണ്ടത്. സാവിത്രി അമ്പി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയായ വീട്ടമ്മയാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ആരുംതന്നെ ആശംസകൾ അറിയിക്കാതെ വന്നതോടെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവക്കുകയായിരുന്നു. ആ അമ്മയുടെ വാക്കുകൾ ഇങ്ങനെ.. ഞാൻ ആദ്യം എന്നെതന്നെ ഒന്ന് വിഷ് ചെയ്യുകയാണ്, പിറന്നാൾ ആശംസകൾ അംബിക്കുട്ടി… ഗോഡ് ബ്ലസ് യു.. നിങ്ങൾക്ക് അറിയാമോ ഇന്നെന്റെ ബെർത്ത്‌ഡേ ആണെന്ന്… നിങ്ങൾക്ക് എങ്ങനെ അറിയാനാ അല്ലേ.. എന്റെ വീട്ടിലുള്ളവർ പോലും ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല.
View this post on Instagram
ഇപ്പോൾ സമയം അഞ്ച് മണി കഴിഞ്ഞു, ഈ സമയംവരെയും എന്റെ വീട്ടിലുള്ളവർ പോലും, ആരും ഒരാളും എനിക്കൊരു ആശംസ അറിയിച്ചിട്ടില്ല… അപ്പോൾ നിങ്ങൾ ഓർക്കും ഈ വയസുകാലത്താണോ പിറന്നാൾ എന്ന്… ഇപ്പോൾ എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം ബർത്ത്‌ഡേ ആഘോഷിക്കുന്നുണ്ട്. ഈ വീഡിയോ കാണുന്ന നിങ്ങളെങ്കിലും എനിക്ക് ഒരു ആശംസ അറിയിക്കണം എന്ന് പറയുമ്പോഴും ആ അമ്മയുടെ വാക്കുകൾ സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.

എന്നാൽ ഈ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ആ അമ്മക്ക് ആശംസകൾ അറിയിച്ച് മലയാളത്തിലെ സിനിമ സീരിയൽ രംഗത്തെ പ്രമുഖർ സഹിതം രംഗത്ത് വന്നിരിക്കുകയാണ്. നടിമാരായ ഐശ്വര്യ ലക്ഷ്മി, അനന്യ, ശിൽപ ബാല, ദിവ്യ ഉണ്ണി, നിരഞ്ജന അനൂപ്, നിഖില വിമൽ, അശ്വതി ശ്രീകാന്ത്, ശ്രീവിദ്യ മുല്ലച്ചേരി, തുടങ്ങി മറ്റ് നിരവധി നായികമാർ ആശംസകളുമായി എത്തി. ഗായികമാരായ സിതാര കൃഷ്ണകുമാർ, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ് തുടങ്ങി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.
Leave a Reply