
അന്നത്തെ ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല ! മറ്റൊന്നും എനിക്ക് പ്രശ്നമല്ലായിരുന്നു ! നഷ്ടങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല ! അവൾ ഞങ്ങൾക്ക് അത്രയും പ്രിയപെട്ടവളാണ് ! സയനോര പറയുന്നു !
നമുക്ക് ഏവർക്കും വളരെ സുപരിചിതയായ ഗായികയാണ് സയനോര. താരത്തിന്റെ പല ഹിറ്റ് ഗാനങ്ങളും ഹിറ്റ്ചാർട്ടിൽ ഇടം നേടിയവയാണ്. അതുപോലെ പല ഉറച്ച നിലപാടുകൾ കൊണ്ടും തുറന്ന് പറച്ചിലുകൾ കൊണ്ടും വളരെ ശ്രദ്ധ നേടിയ ആളുകൂടിയാണ് സയനോര. സയനോരയുടെ അടുത്ത സുഹൃത്താണ് ഭാവന, അവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ സയനോര ഭാവനയുടെ ഒപ്പം ഉണ്ടായിരുന്നു. അതിജീവിതയ്ക്ക് ഒപ്പം നിന്നതിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് അറിയമായിരുന്നു എന്ന് പറയുകയാണ് ഗായിക. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സയനോരയുടെ പ്രതികരണം.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ രാത്രി അവളെപോലെ തന്നെ ഞങ്ങൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല. ആ ദിവസം അവളുടെ ദുഖമാണോ കൂടുതല്‍ ഞങ്ങളുടെ ദുഖമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ നമ്മൾ എല്ലാവരും ഒരുപോലെ ദുഖിച്ചവരാണ് എന്ന്നീ പറയുന്നതാവും ശെരി. നീ, ഞാന്‍ എന്ന കോണ്‍സെപ്റ്റ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം എനിക്കോര്‍മയുണ്ട്. എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിക്ക് ടിക്കറ്റ് കിട്ടിയിരുന്നില്ല. ആ സമയത്ത് ഇവരെല്ലാരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഷഫ്നയും ശില്പയും എന്നെ വിളിച്ച് ക,ര,യു,കയായിരുന്നു.

ഞാൻ വീട്ടിലിരുന്ന് ടി.വിയില്‍ ഇതെല്ലം കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കാണെങ്കില്‍ കയ്യും കാലും വിറച്ചിട്ട് എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ ഇങ്ങനെ അവള്‍ക്കൊപ്പം നില്ക്കാന് തീരുമാനിക്കുകയാണെങ്കില്‍ യെല്ലവരെപ്പോലെ എനിക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് അറിയാമായിരുന്നു. ഞാന്‍ പല സ്ഥലങ്ങളില്‍ ഒറ്റപ്പെടുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ, നമ്മുടെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതല്ലേ മനുഷ്യത്വം. ഇനിയിപ്പോള്‍ ഇവളോട് മിണ്ടാന്‍ നില്‍ക്കേണ്ട എന്നൊന്നും എനിക്ക് ചിന്തിക്കാന്‍ പറ്റില്ല.
ഞാൻ എടുത്ത ഈ നിലപടിൽ എന്റെ വീട്ടുകാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. കാരണം ഭാവന ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ കുടുംബത്തിലുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. സോ ഞാന്‍ അവളുടെ കൂടെ നില്ക്കും. സമൂഹമാണ് തീരുമാനിക്കുന്നത് അവള്‍ക്ക് ഇനിയും ചാന്‍സ് കിട്ടണമായിരുന്നു അല്ലെങ്കില്‍ അവള്‍ക്ക് ചാന്‍സ് കിട്ടുന്നില്ല എന്നൊക്കെ. ഇതൊക്കെ അവര്‍ വിചാരിക്കുന്നതാണ്. എനിക്കെന്റെ ചാന്‍സ് നഷ്ടപ്പെട്ടു എന്ന എനിക്കൊരിക്കലും തോന്നിയിട്ടില്ല.
ഒരുപക്ഷെ ഒരുപാട് അവസരങ്ങൾ പോയിട്ടുണ്ടാവാം. പക്ഷെ എന്നെ അതൊന്നും ബാധിക്കില്ല, അത് എനിക്ക് പ്രശ്നമല്ല. ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ് പറയുന്നത്. അങ്ങനെയല്ല അത് ചിന്തിക്കേണ്ടത്. ഇങ്ങനെ ഒരു പ്രശ്നം സിനിമാ ഇന്‍ഡസ്ട്രിയില്‍ നടന്നിട്ടും ശക്തരായ എത്രയോ പേര്‍ക്ക് പ്രതികരിക്കാമായിരുന്നു. ഇവര്‍ നമ്മളെ പ്രൊടക്ട് ചെയ്യും അല്ലെങ്കില്‍ ഇവര്‍ നമുക്ക് വേണ്ടി സംസാരിക്കും എന്ന് കരുതിയ ഒരുപാട് പേര് ഉണ്ടായിരുന്നു. അങ്ങനെ ഒരു സപ്പോർട്ടും അവൾക്ക് കിട്ടാതെ വന്നപ്പോഴാണ് ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ ഉണ്ടായത് എന്നും സയനോര പറയുന്നു.
Leave a Reply