
ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെയാണ് ഇപ്പോൾ അനശ്വരയുടെ അഭിനയം കാണുമ്പോൾ തോന്നുന്നത് ! ഇഷ്ട താരത്തെ കുറിച്ച് സുരേഷ് ഗോപി !
ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ ജെ എസ് കെ, റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേർളി മാണി ഷോയിലെ അഭിമുഖത്തിൽ സുരേഷ് ഗോപി തന്റെ ഇഷ്ട യുവ നടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു കാലത്ത് ഉർവശിയെ കണ്ട് താൻ അതിശയിച്ചതുപോലെയാണ് സിനിമയിൽ പുതുതലമുറയിലെ നടി അനശ്വരയുടെ പ്രകടനം കാണുമ്പോൾ തോന്നുന്നതെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പേർളി മാണി , ഈ തലമുറയിലെ ഒരു ഇഷ്ട നടിയോ നടനേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, സുരേഷ് ഗോപി ഉടനെ തന്നെ അനശ്വര എന്നു പറയുകയായിരുന്നു. ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെയാണ് ഇപ്പോൾ അനശ്വരയുടെ അഭിനയം കാണുമ്പോൾ എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോൾ റീൽസിലെ അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു. മൈ ഗോഡ്, ഈ ജനറേഷനിൽ ഇങ്ങനെ റിയൽ, എന്തുചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീർ തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ്’ എന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം സുരേഷ് ഗോപിയുടെ അഭിപ്രായത്തോട് വിയോജിപ്പാണ് ആരാധകർ രേഖപ്പെടുത്തുന്നത്. ഉര്വശിയോട് ഉപമിക്കാൻ അനശ്വര ആയിട്ടില്ലന്നും, ഉർവശിക്ക് പകരക്കാരിയായി ആരും തന്നെ ഉണ്ടാകില്ല എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
Leave a Reply