ഈശ്വരനെ ഓർത്ത് വൈകാരികമായി എന്നെയോ കുടുംബത്തെയോ തകർക്കരുത് ! ഇതൊരു അപേക്ഷയാണ് ! ആഭരണങ്ങളുടെ ചർച്ചകൾക്ക് വിരാമമിട്ട് സുരേഷ് ഗോപി !

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം വളരെ അധികം വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. എന്നാൽ എന്നത്തേയും പോലെ ഏതൊരു കാര്യത്തിനും നെഗറ്റീവും പോസിറ്റീവും കണ്ടെത്തുന്ന സമൂഹ മാധ്യമങ്ങൾ ഇത്തവണയും പതിവ് തെറ്റിച്ചില്ല, ഇത്തവണ ഭാഗ്യ ധരിച്ച ആഭരണങ്ങളും വസ്ത്രങ്ങളുമായിരുന്നു ചർച്ച വിഷയമായത്. മറ്റു താര വിവാഹങ്ങളെ അപേക്ഷിച്ച് സിമ്പിൾ ലുക്കിലാണ് ഭാഗ്യ  എത്തിയിരുന്നത്.

ആകെ ഒരു ചോക്കർ മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്, ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നൽകിയ സമ്മാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

മകൾ ധരിച്ചിരുന്ന  ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്. ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചു. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിസൈർമാരാണ് ചെയ്തത്. ഒരു ആഭരണം ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത് ചെയ്യുന്നത് നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും ബാദ്ധ്യസ്ഥനാണ്’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം മറ്റു വിവങ്ങളെ അപേക്ഷിച്ച് വളരെ ലളിതമായ വിവാഹമായിരുന്നു എന്നാണ് ആരാധകരുടെ നിഗമനം, പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത് തന്നെയാണ് വിവാഹം ഇത്രയും ശ്രദ്ധ നേടാൻ കാരണം, അദ്ദേഹമാണ് വധുവരന്മാർക്ക് മാല എടുത്ത് നൽകിയതും, കൈ പിടിച്ച് നൽകി അനുഗ്രഹിക്കുകയുമായിരുന്നു. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ എല്ലാവരും കൂടി ഒന്നിച്ചപ്പോൾ വിവാഹം ഒരു ഉത്സർവമായി മാറുകയായിരുന്നു.

ഭാഗ്യയുടെ സിംപിൾ ലുക്കിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു, വിവാഹ ദിവസം മകൾ ഭാഗ്യയെ സ്വർണ്ണത്തിൽ പൊതിഞ്ഞായിരിക്കും വിവാഹ വേദിയിലേക്ക് എത്തിക്കുക എന്ന മലയാളികളുടെ മുൻധാരണ ഇപ്പോൾ തെറ്റായി മാറിയിരിക്കുകയാണ്. മകളുടെ വിവാഹത്തിന് മാതൃകയാവണം എന്ന് സുരേഷ് ഗോപിക്കും മകൾക്കും നിർബന്ധമുണ്ടായിരുന്നു. വിവാഹത്തിന് മുന്നേ നടന്ന, ഹാൽദി, സംഗീത് എന്നീ പരിപാടികളിലും നല്ല വസ്ത്രം ധരിച്ചു എന്നതൊഴിച്ചാൽ, ആഭരണത്തിന്റെ കാര്യത്തിൽ ഭാഗ്യ അത്ര ശ്രദ്ധ നൽകിയതായി കണ്ടില്ല. ഗുരുവായൂർ അമ്പലനടയിൽ ശ്രേയസ് മോഹൻ താലിചാർത്തിയതും കിലോക്കണക്കിന് സ്വർണത്തിൽ മുങ്ങിയ വധുവിനെ ആയിരുന്നില്ല. സിംപിൾ ലുക്കിൽ എത്തിയ താര പുത്രിക്ക് നിരവധി പ്രശംസ ലഭിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *