ഇനി ഇപ്പോഴത്തെ എന്റെ മോഹം കൊച്ചുമക്കളാണ് ! ഭാഗ്യയും ശ്രേയസും പ്ലാനിം​ഗാണ്, സെറ്റിൽഡ് ആകണം എന്നൊക്കെ പറഞ്ഞാൽ കാത്തിരിക്കേണ്ടി വരും സുരേഷ് ഗോപി !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഏവരും സ്നേഹിക്കുന്ന ആരാധിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം, അടുത്തിടെ നടന്ന മകൾ ഭാഗ്യയുടെ വിവാഹം വളരെ അധികം ശ്രദ്ധ നേടിയിരുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാനിധ്യം തന്നെയാണ് വിവാഹം കൂടുതൽ പ്രത്യേകതയുള്ളതായി മാറ്റിയത്, നാല് മക്കളാണ് സുരേഷ് ഗോപിക്ക്, എന്നാൽ അദ്ദേഹത്തിന്റെ ആദ്യ മകൾ ലക്ഷ്മി മരണപ്പെട്ടിരുന്നു. ഇന്നും ആ ദുഃഖം തന്നെ പിന്തുടരുന്നുണ്ട് എന്നാണ് സുരേഷ് ഗോപി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ മകളുടെ വിവാഹത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞ ഒരു ആഗ്രഹമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മകൾ വിവാഹിതയായ ശേഷം അപ്പൂനാകാനുള്ള തന്റെ ആ​ഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സുരേഷ് ​ഗോപി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ജീവിതത്തിലെ ഓരോ നിമിഷങ്ങളാണിത്. ഞാൻ കല്യാണം കഴിക്കുന്നതിന് മുമ്പ് എന്റെ വീട്ടിൽ ഒരു പെൺകുട്ടി ഉണ്ടായിട്ടില്ല. ആദ്യത്തെ മരുമകളാണ്. രാധിക ഞങ്ങളുടെ മകളും നീ മരുമകനുമായി തീരുമെന്നാണ് അച്ഛൻ പറഞ്ഞത്.

കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും, അവർ വളരുന്നതുമെല്ലാം ഓരോ ഘട്ടമാണ്. ഓരോ പത്തുവർഷവും നിങ്ങൾ വേറൊരു ​ഗ്രേഡിലെത്തും. എന്റെ ഇപ്പോഴത്തെ മോഹമെന്നത് പേരക്കിടാങ്ങളാണെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. അതേസമയം മകളും മരുമകനും പ്ലാനിം​ഗാണ്, സെറ്റിൽഡ് ആകണം എന്നൊക്കെ പറഞ്ഞാൽ കാത്തിരിക്കേണ്ടി വരുമെന്നും സുരേഷ് ​ഗോപി വ്യകത്മാക്കി.

അതുപോലെ കഴിഞ്ഞ ദിവസം അദ്ദേഹം നടി സ്വാസികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹം ആശംസകൾ നേർന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു, വാക്കുകൾ ഇങ്ങനെ, ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതിന് ഒരുപാട് സന്തോഷം. അതുപോലെ ആരോഗ്യപൂര്‍ണരായ നല്ല ഒരുപാട് കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തിനേക്കാള്‍ ആ കുഞ്ഞുങ്ങളെ ആവശ്യം സമൂഹത്തിനാണ്. ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത് എന്നും സുരേഷ് ഗോപി പറഞ്ഞു.

എനിക്ക് കുഞ്ഞുങ്ങൾ എന്നാൽ എപ്പോഴും ജീവനാണ്, നല്ല ആരോഗ്യമുള്ള കുറെ കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തിനേക്കാൾ ആ കുഞ്ഞുങ്ങളെ ആവശ്യം ഈ സമൂഹത്തിനാണ്. ഈ ലോകത്തിനാണ്. നല്ല പൗരന്മാരായിട്ട് ലോക നന്മയ്ക്കായി അവർ വളരട്ടെ എന്നും പറയുന്നു. മണ്ണിന്റെ എല്ലാ ഉത്പന്നങ്ങൾക്കും അത് ആവശ്യമാണ്. മണ്ണായിക്കോട്ടെ, മൃഗമായിക്കോട്ടെ മനുഷ്യൻ ആയിക്കോട്ടെ എന്തിനും സഹായം ചെയ്യുന്ന പൗരന്മാരായി ആ കുഞ്ഞുങ്ങൾ വളർന്നുവരണം. അതിനുള്ള കപ്പാസിറ്റി അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *