രാജ്യത്തിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും രാഷ്‌ട്രസേവനത്തിനുമുള്ള ആദരം ! എല്‍. കെ അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ചതില്‍ ആശംസ അറിയിച്ച് സുരേഷ് ഗോപി !

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇപ്പോഴിതാ മുൻ ഉപപ്രധാനമന്ത്രിയായ എല്‍.കെ അദ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നല്‍കിയതില്‍ സന്തോഷം അറിയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി കുറിച്ചത് ഇങ്ങനെ, എല്‍. കെ അദ്വാനിജിക്ക് ലഭിക്കേണ്ട അർഹമായ ആദരമാണ് ഭാരതരത്‌ന. രാജ്യത്തിനോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും രാഷ്‌ട്രസേവനത്തിനുമുള്ള ആദരമാണിത്. രാഷ്‌ട്രത്തിന്റെ ഐക്യവും തത്വങ്ങളും സമൃദ്ധിയും ഉയർത്തി പിടിക്കുന്നതില്‍ അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന് ലഭിച്ച ഈ ആദരം ഭാവി തലമുറയെ പ്രചോദിപ്പിക്കട്ടെ. ഈ അഭിമാനകരമായ ബഹുമതിക്ക് അഭിനന്ദനങ്ങള്‍”- സുരേഷ് ഗോപി കുറിച്ചു.

അതേസമയം അദ്വാനിയെ നേരിട്ട് സന്ദർശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം അറിയിച്ചത്. സന്തോഷം പങ്കുവച്ചത്. ഭാരതം കണ്ടതില്‍ വച്ച്‌ ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹമെന്നും രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭവനകള്‍ വിലമതിക്കാനാവത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതുപോലെ കേരള ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും സമൂഹ മാധ്യമം വഴി അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരുന്നു, രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. പാർട്ടിയുടെ ലക്ഷ്യങ്ങൾക്കായി ജനങ്ങളെ അണിനിരത്തുന്നതിൽ അദ്ദേഹത്തിന്റെ അസാധാരണമായ സംഘടനാ വൈദഗ്ധ്യം ഏറെ പ്രചോദനകരമാണ്. രാജ്യം കണ്ടതിൽ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാർട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായെന്നും’- കെ. സുരേന്ദ്രൻ എക്സിൽ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *