
പെൺമക്കളെ നഷ്ടപ്പെട്ടതിന്റെ വ്യാപ്തി അറിയുന്ന അച്ഛനാണ് ഞാൻ ! ഒരു അച്ഛനായും മനുഷ്യനായും ആ കുടുബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ! സുരേഷ് ഗോപി
കഴിഞ്ഞ ദിവസം കേരളക്കരയെ ദുഃഖത്തിൽ താഴ്ത്തിയ സമഭാവമായിരുന്നു പാലക്കാട് നടന്ന അപകടം. സ്‌കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങി വരവേ ലോറി പാഞ്ഞു കയറി സുഹൃത്തുക്കളായ നാല് പെൺകുട്ടികൾ മ,ര,ണപ്പെട്ടത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അപകടമായിരുന്നു സംഭവിച്ചത്. ഇതില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഒരുമിച്ച് പഠിച്ച് ഒരുമിച്ച് കളിച്ച് വളർന്ന ഉറ്റ സുഹൃത്തുക്കളായ ആ നാല് കുട്ടികളെയും ഒരുമിച്ച് അടക്കം ചെയ്യുന്ന കാഴ്ച്ച മനസ്സുലക്കുന്നതായിരുന്നു.
ഇപ്പോഴിതാ സമാനമായ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായതിന്റെ വേദന കൂടി പങ്കുവെച്ചാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയത്. അപകടത്തില്‍ മരണപ്പെട്ട നാല് പെണ്‍മക്കള്‍ക്കും ആദരാഞ്ജലി നേര്‍ന്ന് എത്തിയതിനൊപ്പം തന്റെ മകളെ നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ചും നടന്‍ സുരേഷ് ഗോപി സൂചിപ്പിച്ചു.

കുടുബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞ എ വാക്കുകൾ ഇങ്ങനെ, പെണ്‍മക്കള്‍ നഷ്ട്ടമാവുമ്പോള്‍ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങള്‍ നിറഞ്ഞ ആ പുഞ്ചിരികളും സ്‌നേഹവും ചേര്‍ന്ന ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.’എന്നുമാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്.
വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ആദ്യത്തെ മകൾ ലക്ഷ്മി ഇതുപോലെ ഒരു വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നു, ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും എന്നായിരുന്നു നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞിരുന്നത്.
Leave a Reply