മകളുടെ വിവാഹം ജനുവരി 17 ന് ! അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് ആശങ്ക ! മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 8 ന് !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഏറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, അടുത്തിടെ സുരേഷ് ഗോപിയുടേതായി ഏറെ വിവാദമായ ഒന്നായിരുന്നു മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്നത്, ഇപ്പോഴിതാ ഈ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കേസിൽ ഗുരുതര വകുപ്പുകൾ കൂടി സുരേഷ് ഗോപിക്കെതിരെ ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിശദീകരണം.

എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രതീപ്കുമാർ ഹർജി 8നു പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കുറ്റപത്രത്തിൽ ഐപിസി 354ാം വകുപ്പ് കൂടി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഈ വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

നടനെതിരെ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്, കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചുമലിൽ പിടിച്ചത്. അവർ ഒഴിഞ്ഞു മാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോൾ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി.

തന്നെ സുരേഷ് ഗോപി വീണ്ടും വീണ്ടും സ്പർശിച്ചത് മോശം ഉദ്ദേശത്തോടെയാണ് എന്ന് കാട്ടിയാണ് മാധ്യമ പ്രവർത്തക പരാതി നൽകിയിരിക്കുന്നത്, അതുകൊണ്ട് തന്നെ പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

എന്നാൽ അദ്ദേഹം മാപ്പ് പറഞ്ഞത് തെറ്റായി തോന്നിയെങ്കിൽ എന്ന രീതിയിലാണ്, അപ്പോഴും അദ്ദേഹം ചെയ്തത് തെറ്റായി അംഗീകരിക്കാൻ തയ്യാറല്ല, ഈ മാപ്പ് താൻ സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് മാധ്യമ പ്രവർത്തക നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. എന്നാൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ജനുവരി 17 നാണ്, വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്ക ഉള്ളതായും സുരേശ്ജ്ഹ് ഗോപി സമർപ്പിച്ച മുക്കൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കൂടാതെ ജനുവരിയിൽ മോദിജി കേരളത്തിൽ എത്തുന്നതും അതും സുരേഷ് ഗോപിയുടെ മണ്ഡലമായ തൃശൂരിൽ അദ്ദേഹം എത്തുമെന്നും റിപ്പോർട്ടുണ്ട്, അദ്ദേഹത്തിനായി മിനി തൃശൂർ പൂരം ഒരുക്കാനും പ്ലാൻ ഉണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *