
ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും ! മകളുടെ ഇപ്പോഴത്തെ ചിത്രം ശ്രദ്ധ നേടുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഏവർക്കും വളരെ പ്രിയപ്പെട്ടതാണ്, അദ്ദേഹത്തിന്റെ ആദ്യ മകൻ ലക്ഷ്മിയുടെ വിയോഗത്തെ കുറിച്ച് ഓർത്ത് ഇന്നും ഉള്ളു നീറുന്ന ഒരച്ഛൻ കൂടിയാണ് അദ്ദേഹം, പലപ്പോഴും അദ്ദേഹം അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. കാറപകടത്തില്‍ കുഞ്ഞു ലക്ഷ്മി ഓർമായാകുമ്പോൾ ഒന്നര വയസായിരുന്നു പ്രായം. തന്റെ മകളെ കുറിച്ച് പറയുമ്പോൾ എപ്പോഴും അദ്ദേഹം നിറകണ്ണുകളോടെയാണ് സംസാരിക്കുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ ലക്ഷ്മിയുടെയും സുരേഷ്ഗോപിയുടെയും ഒരു ചിത്രമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഇന്ന് ലക്ഷ്മി ജീവനോടെയുണ്ടായിരുന്നെങ്കില്‍ എങ്ങനെയാകും ഉണ്ടായിരിക്കുക എന്നുള്ളതാണ് ചിത്രം. 34-കാരിയായ ലക്ഷ്മി പിതാവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഡിജിറ്റല്‍ ആർട് രൂപമായിരുന്നു. അബ്ദു ഡിജിറ്റല്‍ ആർട്ടാണ് ചിത്രം ഡിസൈൻ ചെയ്ത് സൃഷ്ടിച്ചിരിക്കുന്നത്.

ചിത്രം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു, ആ ചിത്രത്തിനൊപ്പം അദ്ദേഹം മുമ്പൊരിക്കൽ തന്റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്, ആ വാക്കുകൾ ഇങ്ങനെ, അവതാരകയുടെ പേര് ലക്ഷ്മി എന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ മകളെ കുറിച്ച് പറഞ്ഞത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. ഇപ്പോഴും ഞാൻ പറയുകയാണ്.. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും എന്നായിരുന്നു നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞിരുന്നത്.
Leave a Reply