കിലോക്കണക്കിന് സ്വർണ്ണം ഇടമായിരുന്നിട്ടും ലാളിത്യം നിറഞ്ഞ വധുവായി ഭാഗ്യ ! ഭാഗ്യയുടെ കഴുത്തിൽ ആകെയുള്ളത് ഒരു ചോക്കർ മാത്രം ! മാതൃക എന്ന് മലയാളികൾ !

ഇന്ന് കേരളം മുഴുവൻ സംസാര വിഷയമായി മാറിയത് സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹ ഒരുക്കങ്ങൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നേടിയത്. എന്നാൽ ഇപ്പോഴിതാ വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും സിംപിൾ ലുക്കിൽ എത്തിയ ഭാഗ്യയുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപേ സ്വർണത്തിന്റെ പേരിൽ നടൻ സുരേഷ് ഗോപിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയായിരുന്നു.

നേർച്ചയായി ലൂർദ് മാതാ പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചതിലായിരുന്നു തുടക്കം എങ്കിൽ, അതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തളിക സമ്മാനിച്ചതും വാർത്തകളിൽ ഇടം നേടി. അങ്ങനെയാകുമ്പോ വിവാഹ ദിവസം മകൾ ഭാഗ്യയെ സ്വർണ്ണത്തിൽ പൊതിഞ്ഞായിരിക്കും വിവാഹ വേദിയിലേക്ക് എത്തിക്കുക എന്ന മലയാളികളുടെ മുൻധാരണ ഇപ്പോൾ തെറ്റായി മാറിയിരിക്കുകയാണ്. മകളുടെ വിവാഹത്തിന് മാതൃകയാവണം എന്ന് സുരേഷ് ഗോപിക്ക് നിർബന്ധമുണ്ടായിരുന്നു.

വിവാഹത്തിന് മുന്നേ നടന്ന, ഹാൽദി, സംഗീത് എന്നീ പരിപാടികളിലും നല്ല വസ്ത്രം ധരിച്ചു എന്നതൊഴിച്ചാൽ, ആഭരണത്തിന്റെ കാര്യത്തിൽ ഭാഗ്യ അത്ര ശ്രദ്ധ നൽകിയതായി കണ്ടില്ല. ഗുരുവായൂർ അമ്പലനടയിൽ ശ്രേയസ് മോഹൻ താലിചാർത്തിയതും കിലോക്കണക്കിന് സ്വർണത്തിൽ മുങ്ങിയ വധുവിനല്ല, ഭാഗ്യയുടെ കഴുത്തിൽ ആകെയുള്ളത് ഒരു ചോക്കർ മാത്രം. കയ്യിൽ ഏതാനും വളകളും. ആഭരണത്തെക്കുറിച്ചുള്ള വർണ്ണന കഴിഞ്ഞു. തലമുടി നിറയെ മുല്ലപ്പൂവും മനോഹരമായ പട്ടുസാരിയും മേക്കപ്പും മാത്രമാണ് വധുവായ ഭാഗ്യയുടെ മറ്റലങ്കാരങ്ങൾ.

ഇന്ന് നടന്ന വിവാഹ വേദിയിലെ പ്രധാന ആകർഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. അദ്ദേഹമാണ് വധുവരന്മാർക്ക് മാല എടുത്ത് നൽകിയതും, കൈ പിടിച്ച് നൽകി അനുഗ്രഹിക്കുകയുമായിരുന്നു. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ എല്ലാവരും കൂടി ഒന്നിച്ചപ്പോൾ വിവാഹം ഒരു ഉത്സർവമായി മാറുകയായിരുന്നു. ‘ഒരുപാട് നന്മകൾ ചെയ്ത് ഒരു അച്ഛന്റെ മകളാണ് നല്ലത് മാത്രമേ വരൂ’ എന്നാണ് ഭാഗ്യയെ ആശംസിച്ച് ആരാധകർ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *