
കിരീടത്തിൽ ചെമ്പ്…! തന്റെ ത്രാണിക്ക് അനുസരിച്ചാണ് നേർച്ച നടത്തിയത് ! വിവാദത്തോട് പ്രതികരിച്ച് സുരേഷ് ഗോപി !
മലയാള സിനിമ രംഗത്തെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്നൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. അദ്ദേഹം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ സുരേഷ് ഗോപി തൃശൂർ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ആ കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത് വന്നിരിക്കുകയാണ്.
സുരേഷ് ഗോപി മാതാവിന്സ മർപ്പിച്ച സ്വര്‍ണകിരീടത്തില്‍ ചെമ്പ് കണ്ടെത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ, തന്റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയത്. തന്നെക്കാളധികം നല്കുന്ന നല്കുന്ന വിശ്വാസികളുണ്ടാകാം. സ്വര്‍ണത്തിന്റെ കണക്കെടുക്കുന്നവര്‍ സഹകരണ ബാങ്കുകളിലേക് പോകണം. ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ ഇതേ സമയം ഈ സാഹചര്യത്തിൽ ചര്‍ച്ചയായി ഈ കിരീടം ഉണ്ടകാക്കിയ ശില്പിയുടെ പ്രതികരണം. ലൂര്‍ദ് പള്ളിയില്‍ നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ശില്പി അനു അനന്തന്റെ പ്രതികരണം വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സ്വര്‍ണ്ണകിരീടം ആയിരിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മറ്റൊന്നും നോക്കേണ്ടതില്ല. നല്ലൊരു തങ്കകിരീടം മാതാവിന് സമര്‍പ്പിക്കണം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ അതിന്റെ അളവോ കാര്യങ്ങളോ നോക്കരുത്. ഭംഗിയായിരിക്കണമെന്ന് പറഞ്ഞു. 17 ദിവസമെടുത്തു. കിരീടം പണിയാന്‍ സുരേഷ് ഗോപി കുറച്ച് സ്വര്‍ണ്ണം തന്നിരുന്നു. ഞാനത് തൂക്കി നോക്കിയില്ല. ഉപയോഗിച്ച സ്വര്‍ണത്തിന്റെ ബാക്കി അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ തൂക്കം അറിയേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നായിരുന്നു അനു അനന്തന്റെ വാക്കുകള്‍.
അതേസമയം താൻ നൽകിയ നേർച്ചയുടെ കണക്ക് എടുക്കാൻ മറ്റൊരു പാർട്ടിക്കും അധികാരമില്ലെന്നും, ഞാൻ ജയിച്ചാൽ പത്ത് ലക്ഷം രൂപയുടെ സ്വർണ്ണ കിരീടം മാതാവിന് നൽകുമെന്നും സുരേഷ് ഗോപി പറയുന്നു. ഞാൻ ദൈവത്തിന് നൽകിയ നേർച്ച വിളിച്ചുപറയേണ്ട ഗതികേട് ആണെന്നും അദ്ദേഹം പറയുന്നു.
Leave a Reply