
വീട് എന്ന സ്വപ്നം സഭലമാകാതെയാണ് ബിനോയ് യാത്രയായത്, ആ സ്വപ്നം ഇനി സുരേഷ് ഗോപിയുടേത് ! ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ഗോപി..!
ഇന്ന് മായാളികൾ ഏവരും ഏറെ സങ്കടപെട്ട ഒരു ദിവസമായിരുന്നു, കുവൈത്തിലെ തീ,പി,ടി,ത്തത്തില്‍ മ,രി,ച്ച 23 മലയാളികളുടെ ചേതനയറ്റ ശരീരം ജന്മനാട് ഏറ്റുവാങ്ങിയ ദിവസമായിരുന്നു. കണ്ണീരു തോരാത്ത ആ വീടുകളിൽ നിറയുന്നത് സഭലമാകാതെപോയ നിരവധി സ്വപ്നങ്ങളാണ്. ഇപ്പോഴിതാ കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ പിടിച്ചുനിർത്തിയ പ്രവാസി സമൂഹത്തിനിനേറ്റ ആഘാതമാണ് കുവൈറ്റിലെ ദുരന്തം.
നമ്മുടെ കേരളവും ഇന്ത്യയും എന്നും പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കൂടാതെ സുരേഷ് ഗോപി ബിനോയിയുടെ വീട് സന്ദർശിക്കുകയും ചെയ്തു. പൊതുദർശനം പുരോഗമിക്കുകയാണ്. വീട്ടിലെത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വൈകിട്ട് കുന്നംകുളം സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് ബിനോയ് യാത്രയായത്, പാവറട്ടിയിലെ ഫുട് വെയർ സ്ഥാപനത്തിൽ ജോലി ഉപേക്ഷിച്ച് വീടുപണി പൂർത്തീകരിക്കാനുള്ള സ്വപ്നവുമായാണ് ബിനോയ് തോമസ് വിദേശത്തേക്ക് പോയത്. കുവൈത്തിൽ എത്തിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അഗ്നി ജീവനെടുത്തത്.ഈ മാസം അഞ്ചിനാണ് NBTC കമ്പനിയുടെ ഹൈവേ സെന്റർ എന്ന സ്ഥാപനത്തിൽ സെയിൽസ് മാൻ ആയിട്ട് ബിനോയ് കുവൈത്തിൽ എത്തിയത്.
ബുധനാഴ്ച പുലർച്ചെ 2.30 വരെ ബിനോയ് ഭാര്യ ജിനിതയുമായി സംസാരിച്ചിരുന്നു. തീപിടിത്തം ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബിനോയിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെയാണ് മരണം സ്ഥിരീകരിക്കുന്നത്. ഭാര്യ ജനിതയ്‌ക്കും മക്കളായ ആദി, ഇയാൻ എന്നിവർക്കുമൊപ്പം ചാവക്കാട് താമസിക്കുന്ന ബിനോയ് തിരുവല്ല സ്വദേശിയാണ്.
Leave a Reply