അമ്മ സംഘടനക്ക് ഇനി ഞാൻ നേതൃത്വം നൽകും ! രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടുവരും ! നേതൃനിരയിൽ ഇനി സുരേഷ് ഗോപി !

മലയാള സിനിമ ലോകത്തെ താര സംഘടന ഒരു സമയത്ത് മറ്റു ഭാഷാ സിനിമ കൂട്ടായിമകൾക്ക് കൂടി ഒരു മാതൃകയായിരുന്നു. എന്നാൽ ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം സംഘടനക്കുള്ളിൽ ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നു, ശേഷം താൽക്കാലികമായി സംഘടനാ പിരിച്ചുവിടുകയായിരുന്നു. ഇപ്പോഴിതാ താരസംഘടനയായ ‘അമ്മ’യില്‍ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താന്‍ കുറിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് അമ്മ. കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.

ഇത്തവണ പതിവിനും വിവരീതമായി നേതൃ സ്ഥാനത്ത് സുരേഷ് ഗോപിയാണ് ഉള്ളത്, അമ്മ സംഘടന ശക്തമായി തിരിച്ച് വരും. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതുപോലെ തന്നെ പ്രതിസന്ധി ഘട്ടത്തിൽ രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജനും പ്രതികരിച്ചു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധര്‍മ്മജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് ആയ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജി വച്ചത്. വീണ്ടും ശക്തമായി സംഘടന തിരികെയെത്തും എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. നടൻ നിവിൻ പോളി, ഹൻസിബ ഹസ്സൻ, ബാബുരാജ്, സരയൂ എന്നിവരും യോഗത്തിൽ ഉണ്ടായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *