
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുന്നു ! സത്യപ്രതിജ്ഞ ഞായറാഴ്ച മോദിക്കൊപ്പം ! ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് സുരേഷ് ഗോപി ! അഭിമാനമെന്നു ആരാധകർ !
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോഴിതാ തന്റെ രാഷ്ട്രീയ ജീവിതത്തിലും ഒരു സൂപ്പർ സ്റ്റാറാകാൻ ഒരുങ്ങുകയാണ്, ഇതേ രാഷ്ട്രീയ ജീവിതത്തിന്റെ പേരിൽ അദ്ദേഹം ഏറെ വിമര്ശിക്കപെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്, ഏതൊരു മനുഷ്യന്റെയും കഠിന ശ്രമങ്ങൾക്ക് ഫലം ഉണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമാണ്, രണ്ടു തവണ പരാജയം നേരിട്ടപ്പോഴും അദ്ദേഹം തന്റെ നാടിനു നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്ന പാലിച്ച് അവരുടെ ആവിശ്യങ്ങൾക്ക് ഒപ്പം തന്നെ നിന്നു, അതിനു ഇപ്പോഴിതാ തൃശൂരുകാർ സുരേഷ് ഗോപിക്ക് ഒപ്പം നിന്ന കാഴ്ചയാണ് ഏറെ ശ്രദ്ധ നേടുന്നത്.
വലിയ ഭൂരിപക്ഷത്തോടൊപ്പമാണ് സുരേഷ് ഗോപിയുടെ ചരിത്ര വി വിജയം. ഇപ്പോഴിതാ ആ വിജയത്തിന് ഇരട്ടി മധുരമേകാൻ അദ്ദേഹത്തിനായി കാത്തിരിക്കുന്നത് കേന്ദ്ര മന്ത്രി സ്ഥാനമാണ്. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്‌ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

നേരത്തെ തന്നെ കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കാര്യങ്ങൾക്ക് വ്യക്തത വരുത്തിയത് ഇപ്പോഴാണ്. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വ്യക്തി കൂടിയാണ് സുരേഷ്‌ഗോപി. അതേസമയം കേരളത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിക്കുമെന്നും താരം വ്യക്തമാക്കി. അതുപോലെ തന്നെ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംപിയെന്ന നിലയില്‍ ഡല്‍ഹിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.
അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും ഇപ്പോൾ ഈ വിജയത്തിൽ സന്തോഷിക്കുകയാണ്, രാഷ്ട്രീയപ്പാമാരായി വിയോജിപ്പ് ഉള്ളവർ പോലും സുരേഷ് ഗോപിയുടെ ഈ വിജയത്തിൽ സന്തോഷിക്കുകയാണ്. സിനിമ രംഗത്തുള്ള നിരവധിപേരാണ് അദ്ദേഹത്തി ആശംസകൾ അറിയിച്ച് എത്തിയത്. ദിലീപ്, ഉണ്ണി മുകുന്ദൻ, അനുശ്രീ, ഭാമ, ശ്വേതാ മേനോൻ അങ്ങനെ നീളുന്നു.
Leave a Reply