രക്ഷാദൗത്യം വേഗത്തിലാക്കും, അർജുനെ തെരയാന്‍ സൈന്യമെത്തി, പ്രധാനമന്ത്രിയോട് സംസാരിച്ച് സുരേഷ് ഗോപി ! സഹായത്തിന് ഇസ്രൊയും !

ഇന്ന് ആറാം ദിവസവും ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള  തിരച്ചിൽ ഊർജിതമായി തുടരുകയാണ്, ഇപ്പോഴിതാ അര്‍ജുനായുള്ള രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം നൽകി. ബെൽ​ഗാം യൂണിറ്റിലെ അം​ഗങ്ങളാകും സ്ഥലത്തെത്തുക. തിരച്ചിലിന് സൈന്യമെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഉറപ്പ് നൽകിയതായി അർജുന്റെ കുടുംബം വ്യക്തമാക്കി.

പ്രധാനമന്ത്രി സൈന്യത്തിന് നിർദേശം നാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴിതാ സ്ഥലത്തേക്ക് സൈന്യം എത്തിയിരിക്കുകയാണ്. കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തി. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്.

തിരച്ചിലിന് സഹായവുമായി ഇസ്രോയുമുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നു. അപകടസമയത്തെ ഉപ​ഗ്രഹ ചിത്രങ്ങൾ‌ ലഭ്യമാക്കാനായി ഇസ്രോയുടെ സഹായം തേടിയിരുന്നു. ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യതയാണ് ഇതിലൂടെ തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറ് മീറ്റർ‌ താഴെ ലോഹഭാ​ഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറിൽ പിതഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്.

അതേസമയം അർജുനെ കണ്ടെത്താൻ വൈകുന്നതിൽ കോഴിക്കോട് പ്രതിഷേധം ശക്തമാകുകയാണ്, പ്രതിഷേധ പ്രകടനവുമായി നാട്ടുകാരാണ് രംഗത്തെത്തിയത്. കോഴിക്കോട് തണ്ണീർപന്തലിലാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ‘സേവ് അർജുൻ’ എന്ന പേരിൽ രൂപീകരിച്ച സമര സമിതിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അർജുനെ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *