
ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ചവരുണ്ട് ! ഇത് ജനമനസുകളിൽ അദ്ദേഹം നേടിയ വിജയം !
ഇപ്പോഴിതാ കേരളമോന്നാകെ സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷം അറിയിക്കുകയാണ്, തൃശൂർ സുരേഷ് ഗോപി എടുക്കില്ല എന്ന് ഭരണപാർട്ടിയും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിടത്താണ് വമ്പിച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയം നേടിയിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ വരുന്ന കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മാധ്യമ പ്രവർത്തക അഞ്ജു പാർവതി കുറിച്ചത് ഇങ്ങനെ, ഇവിടെ ഇപ്പോൾ ഒരു ജോ,ലിയും ഇല്ലാത്ത കുറച്ച് അ,വന്മാർ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാള താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ ഈ സുരേഷ് ഗോപി. ഇത് സുരേഷ് ഗോപിയുടെ വിജയമല്ല പകരം ജനങ്ങളുടെ വിജയമാണെന്നും അവർ കുറിച്ചു..

അതുപോലെ സിനിമ താരങ്ങളാണ് നടി ഭാമ, മുക്ത, അനുശ്രീ, ജ്യോതി കൃഷ്ണ എന്നിങ്ങനെ നിരവധി സിനിമ താരങ്ങളാണ് സന്തോഷം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്നത്, അതിൽ ‘ചാരം ആണെന്ന് കരുതി വെറുതെ ചികയാൻ നിൽക്കണ്ട, കനൽ കെട്ടിലില്ലെങ്കിൽ പൊള്ളും’ എന്നാ മാസ്സ് ഡയലോഗിന് ഒപ്പമാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം സ്റ്റോറി ആക്കി പങ്കുവെച്ചിരിക്കുന്നത്.
വീട്ടിൽ എത്തിയ എല്ലാ മാധ്യമ പ്രവർത്തകർക്കും, നാട്ടുകാർക്കും ഒപ്പം പാർട്ടി പ്രവർത്തകർക്കും മധുരം നൽകിയാണ് രാധിക തന്റെ സന്തോഷം അറിയിച്ചത്, മക്കളും മരുമകനും എല്ലാവരും അദ്ദേഹത്തിന്റെ ഒപ്പം തന്നെ സന്തോഷത്തിൽ പങ്കുചേരുകയാണ്. സുരേഷ് ഗോപി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോ എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് താരം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം തൃശൂരിലേക്ക് അദ്ദേഹത്തിന്റെ യാത്രക്കായി ഹെലികോപ്റ്റർ ഒരുങ്ങുന്നു എന്നും വാർത്തയുണ്ട്. ഏതായാലും വലിയ ആഘോഷത്തിലാണ് ബിജെപി പ്രവർത്തകർ.
Leave a Reply