
മകന്റെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും കരകയറാൻ പടച്ചോൻ നൽകിയ അനുഗ്രഹം ! വീട്ടിൽ കുഞ്ഞ് അഥിതി എത്തി ! അപ്പുപ്പനായ സന്തോഷം പങ്കുവെച്ച് സിദ്ദിഖ് ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് സിദ്ദിഖ്, വര്ഷങ്ങളായി സിനിമ രംഗത്ത് സജീവമായ അദ്ദേഹം ഇപ്പോൾ താര സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. അടുത്തിടെയാണ് സിദ്ദിഖിന് തൻ്റെ മകൻ സാപ്പിയെ നഷ്ട്ടമായത്. നിഴലു പോലെ എല്ലായിപ്പോഴും കൂടെയുണ്ടായിരുന്ന മകൻ്റെ മരണം സിദ്ദിഖിനെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഈ വിഷമങ്ങൾക്കിടയിലും ഒരു കുഞ്ഞ് സന്തോഷ വാർത്തയാണ് വന്നിരിക്കുന്നത്. സാപ്പിയെപോലെ സിദ്ദിഖിനൊപ്പം നിൽക്കാൻ ഒരു പേരകുട്ടി ജനിച്ചിരിക്കുന്നു.
സിദ്ദിഖിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദിഖിനും മരുമകൾ ഡോ. അമൃത ദാസിനുമാണ് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നത്. അമൃത തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. “രണ്ട് കുഞ്ഞികാലുകൾ കൊണ്ട് ഞങ്ങളുടെ വീട് അൽപ്പം കൂടി വളർന്നിരിക്കുന്നു. ദുഅ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്ന കുറിപ്പോടെ കുഞ്ഞു കാലുകളുടെ ചിത്രങ്ങളാണ് പോസറ്റ് ചെയ്തിരിക്കുന്നത്.

ഈ മാസം 10നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചത്. എങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 2022 മാർച്ചിലായിരുന്നു ഇരുവരും വിവാഹിതരായത്. മമ്മൂട്ടി നായകനായ് എത്തിയ പത്തേമാരി എന്ന സിനിമയിലൂടെ അഭിനയരംഗത്തു ചുവടുറപ്പിച്ച വ്യക്തിയാണ് ഷാഹിൻ സിദ്ദിഖ്. ‘കസബ’, ‘ടേക്ക് ഓഫ്’, ‘ഒരു കുട്ടനാടൻ വ്ളോഗ്’, ‘വിജയ് സൂപ്പറും പൗർണ്ണമിയും ‘ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സിദ്ദിഖിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റഷീനും, അടുത്തിടെയാണ് റഷീൻ ഈ ലോകത്തുനിന്നും വിടപറഞ്ഞത്, മകന്റെ വേർപാടിൽ സിദ്ദിഖ് വളരെ ദുഖിതനായിരുന്നു, മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരിൽ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ മകനെ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തിയിരുന്നതെന്ന് അദ്ദേഹം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ അദ്ദേഹം ഒരു ഉപ്പുപ്പാ ആയതിന്റെ സന്തോഷത്തിലാണ് ..
Leave a Reply