
ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാം അറിയിച്ചാണ് മക്കളെ വളർത്തിയത് ! വീട്ടിലെ എല്ലാ ജോലികളും അവർ ചെയ്യാറുണ്ട് ! മക്കളെ കുറിച്ച് ഷാജി കൈലാസ് പറയുന്നു !
മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംവിധായകനാണ് ഷാജി കൈലാസ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും ആരാധകർക്ക് ഇടയിൽ ആവേശമായി മാറിയിരിക്കുമാകയാണ്. കടുവ സൂപ്പർ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഷാജി കൈലാസ്, കൂടാതെ വീണ്ടും ചരിത്ര വിജയം ആവർത്തിക്കാൻ പ്രിത്വിരാജുമായി ഒന്നിച്ച് കാപ്പ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഇപ്പോഴിതാ അദ്ദേഹം തന്റെ മക്കളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയല്ല ജീവിതമെന്നും അതൊരു എന്റര്‍ടൈനറാണ്. വീട്ടിലെ മക്കളെല്ലാം എല്ലാ ജോലിയും ചെയ്യുന്നവരാണ്. പെണ്‍കുട്ടികള്‍ മാത്രമാണ് അടുക്കളയില്‍ കയറേണ്ടത് എന്ന ചിന്താഗതിക്കാരൊന്നുമല്ല അവര്‍. പ്രതിസന്ധികളും പ്രശ്നങ്ങളുമെല്ലാം അറിഞ്ഞ് തന്നെയാണ് അവരും വളര്‍ന്നത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബ്രാന്‍ഡ് മാത്രമല്ല വിലയും അവര്‍ നോക്കാറുണ്ട്.

അതുപോലെ യെൻ റെ ജീവിതത്തിന്റെ വിളക്കാണ് എന്റെ ആനി, ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആൾ, ആനി എന്റെ ജീവിത സഖി ആയത്തുതന്നെ ഒരു ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം പറയുന്നു. അവൾക്ക് പാചകമാണ് ഇപ്പോൾ ഇഷ്ട വിനോദം, അവളുടെ സന്തോഷത്തിന് വേണ്ടിയാണ് പുതിയ ഷോപ്പുകൾ അവൾക്ക് ഇട്ടുകൊടുക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
ഏറെക്കാലമായി സിനിമയിൽ നിന്നും വിട്ടുനിന്ന ഷാജികൈലാസിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് കാരണക്കാരൻ ആയത് പൃഥ്വിരാജ് ആണ്. കടുവയുടെ കഥ കേട്ടപ്പോള്‍ ഷാജിയേട്ടന് സംവിധാനം ചെയ്യുകയാണെങ്കില്‍ ഇതില്‍ ഞാന്‍ അഭിനയിക്കാമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെയാണ് ഷാജി കൈലാസ് എത്തിയത്. കടുവയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങള്‍ ഇറങ്ങിയേക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.
Leave a Reply