
എനിക്ക് ദൈവം തന്ന സമ്മാനമാണ് നീ, എന്നും ഈ സ്‌നേഹവും പിന്തുണയും കൂടെയുണ്ടാവണം ! ആനിയെ കുറിച്ച് ഷാജി കൈലാസ് പറയുന്നു ! ആശംസകൾ അറിയിച്ച് ആരാധകരും !
ഒരു സമയത്ത് മലയാള സിനിമയിൽ മുൻ നിര നായികയായി തിളങ്ങി നിന്ന നായികയായിരുന്നു ആനി, സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വിവാഹിതയായത്.. അതും ഹിറ്റ് സംവിധായകൻ ഷാജി കൈലാസിനെ, ഇവരുടേത് പ്രണയ വിവാഹമായിരുന്നു, ആ പ്രണയ കഥകൾ ഇന്നും ആരാധകർക്കിടയിൽ ഒരു സംസാര വിഷയമാണ്.. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ആനി ചെയ്തിരുന്നുള്ളു യെങ്കിലും അവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവ ആയിരുന്നു.. ഷാജിയുമായുള്ള വിവാഹ ശേഷം അവർ സിനിമയിൽ നിന്നും വിട്ടുനിന്നു..
ശേഷം വളരെ സന്തുഷ്ടമായ കുടുബ ജീവിതം നയിച്ച ആനി അടുത്തിടെയാണ് അമൃത ടിവിയിൽ ആനീസ് കിച്ചൻ എന്ന കുക്കറി ഷോയുമായി എത്തിയത്. വിവിധ മേഖലകളിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് ആനീസ് കിച്ചണിലേക്ക് അതിഥികളായി എത്തുന്നത്. കുശലാന്വേഷണങ്ങള്‍ക്കൊടുവിലായി മികച്ച ഭക്ഷണവും നല്‍കിയാണ് ആനി അതിഥികളെ സ്വീകരിക്കാറുള്ളത്.
ആനി എപ്പോഴും തന്റെ ഭർത്താവ് ഷാജി കൈലാസിനെ കുറിച്ചും മക്കളെ കുറിച്ചുമാണ് സംസാരിക്കാറുള്ളത്, അപ്പവും സ്റ്റൂവും കഴിക്കാനുള്ള താല്‍പര്യം കൊണ്ടാണ് ചേട്ടന്‍ തന്നെ കെട്ടിയതെന്നായിരുന്നു അടുത്തിടെ ആനി പറഞ്ഞത്. നസ്രാണി പെണ്ണിനെ കെട്ടിയതിന്റെ കാരണം അതാണെന്ന് ഇടയ്ക്ക് ചേട്ടന്‍ പറയാറുണ്ട്. മട്ടന്‍ വിഭവങ്ങളും ബിരിയാണിയുമാണ് അദ്ദേഹത്തിന് ഇഷ്ടമുള്ള മറ്റ് ഭക്ഷണങ്ങള്‍. രുചിയില്ലെങ്കില്‍ അത് തുറന്ന് പറയുന്നയാളാണ് അദ്ദേഹമെന്നും ആനി പറഞ്ഞിരുന്നു.

ഈ കുട്ടി കൊള്ളാലോ, ഞാന്‍ കെട്ടിയാലോ എന്ന തോന്നലില്‍ നിന്നാണ് ഷാജി കൈലാസ് ആനിയെ ജീവിതസഖിയാക്കിയത്. വിവാഹമേ വേണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന ഞാന്‍ തീരുമാനം മാറ്റിയത് ആനിയെ കണ്ടപ്പോഴാണെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു.ഫ്‌ളൈറ്റ് യാത്രയ്ക്കിടെ മോതിരം കൈമാറിയ കഥയും മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമയുടെ ജന്മദിനത്തിൽ അദ്ദേഹം കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്റെ, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആനിയാണെന്നാണ് അദ്ദേഹം പറയുന്നത്. “എനിക്ക് ദൈവം തന്ന സമ്മാനമാണ് നീ,എന്നും ഈ സ്‌നേഹവും പിന്തുണയും കൂടെയുണ്ടാവണമെന്ന്” അദ്ദേഹം പറയുന്നു. പിറന്നാളാശംസ അറിയിച്ചുള്ള കുറിപ്പ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആനിക്ക് ആശംസ അറിയിച്ചിട്ടുള്ളത്.
തന്നോട് ഷാജി കൈലാസ് പ്രണയം തുറന്ന് പറഞ്ഞതിനെ കുറിച്ച് അടുത്തിടെ ആനി പറഞ്ഞിരുന്നു, താരസംഘടനയായ അമ്മയുടെ മീറ്റിങ്ങുകളില്‍ വെച്ചാണ് തങ്ങള്‍ പലപ്പോഴും കാണാറുണ്ടായിരുന്നതെന്നും ആനി പറഞ്ഞു. സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് ഷാജി കൈലാസ് തന്റടുത്ത് എത്തുമായിരുന്നുവെന്നും ശേഷം പെട്ടെന്ന് ഒരു ദിവസം വന്ന് എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.
Leave a Reply