
‘ഇത് ഷാജി പാപ്പനും പിള്ളേരും’ ! സകുടുംബം ആനിയും ഷാജി കൈലാസും ! ശ്രദ്ധ നേടി കുടുംബചിത്രം
നമുക്ക് ഏറെ പ്രിയങ്കരരായ ഒരു താര കുടുംബമാണ് ഷാജി കൈലാസും ആനിയുടേതും. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, താര ജോഡികൾക്ക് ഇടയിൽ വിവാഹ മോചന വാർത്ത ഒരു നിത്യ സമഭാവമാകുമ്പോഴാണ് ഇവരെ പോലെയുള്ള താരങ്ങൾ നമുക്ക് മാതൃകയാകുന്നത്. പ്രത്യേകിച്ചും ഷാജി കൈലാസ് എന്ന ഭർത്താവ് അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് പറയുന്ന ഓരോ വക്കിൽ നിന്നും അദ്ദേഹത്തിന് ആനിയോടുള്ള അഗാധമായ സ്നേഹവും കെയറും നമുക്ക് മനസിലാകും.
ഇപ്പോഴിതാ താര കുടുംബത്തിന്റെ ഒരു കുടുംബ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ആനിയുടെയും ഷാജി കൈലാസിന്റെയും കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. മക്കള്‍ക്കും ഷാജി കൈലാസിനുമൊപ്പമുള്ള ആനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജഗന്, ഷാരോണ്‍, റുഷിന്‍ എന്നിങ്ങനെ മൂന്നു ആണ്മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ആനി നടുക്ക് ഇരിക്കുകയും അച്ഛനും ,മക്കളും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആനിയുടെ ചുറ്റും നിൽക്കുന്ന ഈ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
ഷാജിപാപ്പനും പിള്ളേരും എന്ന കമന്റുകളാണ് ചിത്രത്തിന് കൂടുതലും ലഭിക്കുന്നത്.
ഷാജി കൈലാണ് ഇടക്ക് അബ് ഭാര്യയായ ആനിയെ കുറിച്ച് പറഞ്ഞുകൊണ്ട് കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഷാജി കൈലാസ് പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നത് ഇങ്ങനെ, എന്റെ ജീവിതം എന്നാൽ എന്റെ ഭാര്യയാണ്. ഈശ്വരനോട് വളരെയധികം നന്ദിയുണ്ട് ഇത്രയും വലിയ ശക്തയായ ഒരു സ്ത്രീയെ എന്റെ ജീവിതത്തിലേക്ക് നല്‍കിയതിന്.അവള് അന്തസുള്ളവളും കരുത്തുള്ള സ്ത്രീയുമാണ്.ഭാവിയെപ്പറ്റി വ്യാകുലപ്പെടാതെ ഭയപ്പെടാതെ തന്നെ അവള് മനോഹരമായി പുഞ്ചിരിക്കുന്നു. എപ്പോളും കരുത്തോടെ തന്നെ ഇരിക്കൂ, സ്വപ്നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്, അത് ചിലപ്പോള്‍ എല്ലാവര്ക്കും ലഭിച്ചെന്ന് വരില്ല, പക്ഷേ എനിക്ക് ലഭിച്ചു.

പറയാതെ തന്നെ പരസ്പരം കാര്യങ്ങൾ മനസിലാക്കാൻ ഞങ്ങൾക്ക് കഴിയും, എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള് എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല എന്നിങ്ങനെ ആനിയെ കുറിച്ച് പറയുമ്പോഴെല്ലാം ഷാജി കൈലാസിന് വാക്കുകൾ മതിയാകാതെ വരുന്നത് നമുക്ക് മനസിലാക്കാൻ സാദിക്കും..
സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് ആനിയെ ഷാജി വിവാഹം കഴിക്കുന്നത്, ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു അത് ആനി ആണെകിൽ എങ്ങനെ പ്രതികരിക്കും എന്നാണ് ഷാജി കൈലാസ് തന്റെ പ്രണയം ആനിയെ അറിയിച്ചത്. വിവാഹ ശേഷം സിനിമ ലോകത്തുനിന്നും എന്നേക്കുമായി വിടപറയുകയായിരുന്നു ആനി, ഇപ്പോൾ ആനീസ് കിച്ചൻ എന്ന കുക്കറി ഷോയുമായി മിനിസ്ക്രീനിൽ സജീവമാണ് ആനി.
Leave a Reply