
ശാലിനി ഇനി ഒരിക്കലും സിനിമയിലേക്ക് തിരിച്ചുവരില്ല ! അവളെ വീടിന്റെ സ്ത്രീ എന്ന് തന്നെ വിശേഷിപ്പിക്കാം ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !
ശാലിനി നമ്മൾ മലയാളികളുടെ സ്വന്തം എന്നൊരു തോന്നൽ എല്ലാവർക്കും ഉണ്ട്. കാരണം ബാലതാരമായി മുതൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതുകൊണ്ട് ആ ഒരു സ്നേഹം ഷാലിനൊയോട് ഇപ്പോഴും ഏവർക്കും ഉണ്ട്. നായികയായി അവർ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം ഇന്നും നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു. ഇപ്പോൾ തമിഴകത്തിന്റെ മരുമകളാണ് താരം, സൂപ്പർ സ്റ്റാർ അജിത്തിന്റെ സഹധർമിണി, ‘എന്റെ മാമാട്ടിക്കുട്ടിഅമ്മക്ക്’ എന്ന ചിത്രത്തിലൂടെയാണ് ശാലിനി അഭിനയ രംഗത്ത് എത്തുന്നത്, ആദ്യ ചിത്രത്തിന് തന്നെ ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള കേരളം സ്റ്റേറ്റ് അവാർഡ് ശാലിനിക്ക് ലഭിച്ചിരുന്നു.
പ്രണയ വിവാഹമായിരുന്നു അജിത്തുമായി നടന്നിരുന്നത്. 2000 ത്തിലാണ് ഇവരുടെ വിവാഹം. അടുത്തിടെ ശാലിനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു, പക്ഷെ തനിക്ക് അതിൽ ഒട്ടും താല്പര്യമില്ലന്ന് ശാലിനി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ശാലിനിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് സംവിധായകന് വെങ്കട് പ്രഭു പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഭിമുഖത്തിൽ അദ്ദേഹത്തോട് അവതാരകൻ ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു. അജിത്തിനേയും ശാലിനിയേയും വെച്ച് ഒരു സിനിമ എടുക്കുകയാണെങ്കില്‍ അത് ഏത് ജോണറില്‍ ആയിരിക്കും എന്നായിരുന്നു.

അതിനു അദ്ദേഹം നൽകിയ ഉത്തരം ഇങ്ങനെ.. അതിനു ശാലിനി ഇനി സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഇല്ലല്ലോ. അജിത്ത് സാര്‍ എങ്ങാനും ഇത് കേട്ടാൽ എന്നെ അടിക്കും. നീ എന്തിനാടാ ഞങ്ങളുടെ കുടുബകാര്യങ്ങളില്‍ ഇടപ്പെടുന്നത് റാസ്ക്കല്‍ എന്ന് ചോദിച്ച് എന്നെ വഴക്ക് പറയും. ശാലിനി ഇപ്പോൾ തിരക്കുള്ള ഒരു വീട്ടമ്മയാണ്. അവളെ ആ വീടിന്റെ സ്ത്രീ എന്ന് തന്നെ വിശേഷിപ്പിക്കാം. അവര്‍ക്ക് കുട്ടികളുമില്ലേ. അവര്‍ ഇനി അതെല്ലാം മാറ്റിവെച്ച് സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ല, എന്നും വെങ്കട് പ്രഭു പറയുന്നു.
അജിത് ഇപ്പോൾ സിനിമ, തന്റെ ഇഷ്ട വിനോദമായ ബൈക്ക് റേസിങ്ങിന്, യാത്രകൾ അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു, സമൂഹ മാധ്യമങ്ങളിൽ പോലും ശാലിനി സജീവമല്ലാത്തത് കൊണ്ട് താരത്തിന്റെ ഒരു വിശേഷവും ആരാധകർക്ക് അറിയാൻ സാധിക്കുന്നില്ല. അനിയത്തി ശാമിലി പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയാണ് ശാലിനിയെയും മക്കളെയും പുറം ലോകം കാണുന്നത്. ഒരു മകളും എംമകനുമാണ് ഉള്ളത്. മകൾ അമ്മയോളം വളർന്ന സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. തനിക്ക് സിനിമയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്ക് സാധിക്കില്ല. സിനിമയിലേക്കാളും സംതൃപ്തിയും സന്തോഷവും കുടുംബ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട് എന്നുമാണ് ശാലിനി പറയുന്നത്.
Leave a Reply