
വളര്‍ന്ന് അങ്ങ് വലിയ പെണ്‍കുട്ടിയായി, അമ്മയെ പോലെ സുന്ദരിയാണ് ! ശാലിനിയുടെയും അജിത്തിന്റെയും മകളുടെ പുതിയ ചിത്രം വൈറലാകുന്നു
മലയാളികളുടെ ഇഷ്ട നടിയാണ് ശാലിനി ബാലതാരമായി തന്നെ സിനിമ രംഗത്ത് സാന്നിധ്യമായിരുന്ന ശാലിനി ഇപ്പോഴും മലയാളി പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെയാണ് തോന്നിപ്പിക്കുന്നത്, വിവാഹ ശേഷം സിനിമ രംഗത്തുനിന്നും പൂർണമായി മാറിനിൽക്കുന്ന ശാലിനി ഇപ്പോഴും ഏവരുടെയും പ്രിയങ്കരിയാണ്, സൂപ്പർ സ്റ്റാർ അജിത്തിന്റെ ഭാര്യ ആയതിനു ശേഷം തമിഴ് നാടിന്റെ മരുമകളായി മാറിയ ശാലിനി ഇപ്പോൾ അവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.
എന്റെ മാമാട്ടിക്കുട്ടിഅമ്മക്ക്’ എന്ന ചിത്രത്തിലൂടെയാണ് ശാലിനി അഭിനയ രംഗത്ത് എത്തുന്നത്, ആദ്യ ചിത്രത്തിന് തന്നെ ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള കേരളം സ്റ്റേറ്റ് അവാർഡ് ശാലിനിക്ക് ലഭിച്ചിരുന്നു… ബാലതാരമായി തന്നെ തമിഴിലും, കന്നഡയിലും, തെലുങ്കിലും അഭിനയിച്ച താരത്തിന് ആ സമയത്തുതന്നെ നിരവധി ആരാധകരുണ്ടായിരുന്നു. ബാലതാരമായിരിക്കെ തന്നെ ഏകദേശം അൻപത്തി ഒന്ന് ചിത്രങ്ങൾ ബേബി ശാലിനി ചെയ്തിരുന്നു.
ചേച്ചിയെ പോലെ നമുക്ക് ഏറെ പ്രിയങ്കരിയാണ് അനിയത്തി ശാമിലിയും. ശാമിലിയുടെ ‘മാളൂട്ടി’ എന്ന ചിത്രം മലയാളത്തിൽ ഇപ്പോഴും ഏവരും ഇഷ്ടപെടുന്ന ചിത്രങ്ങളിൽ ഒന്നാണ്, ബാലതാരമായി ശാമിലിയും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ശാമിലി സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് അത്തരത്തിൽ ഇപ്പോൾ കഴിഞ്ഞ ദീപാവലി ആഘോത്തിന്റെ ചത്രങ്ങൾ ശാമിലി പങ്കുവെച്ചിരുന്നു, അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അമ്മയ്ക്കും ചിറ്റയ്ക്കും ഒപ്പം അതി സുന്ദരിയായി അനുഷ്കയെയും കാണാം. മകള്‍ വലിയ പെണ്ണ് ആയെങ്കിലും ശാലിനി ഇപ്പോഴും അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ കണ്ട അതേ ലുക്കിലാണ്. ആ ചിരിയും രൂപവും ഒന്നും മാറിയിട്ടില്ല. തലയുടെ മകള്‍ തലയെ പോലെ സുന്ദരി എന്ന കമന്റുകളാണ് ഫോട്ടോക്ക് ലഭിക്കുന്നത്.

നിമിഷ നേരംകൊണ്ടാണ് ശാമിലി പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയത്, വളർന്ന ശേഷം ഇത് ആദ്യമായിട്ടാണ് അനുഷ്കയെ കാണുന്നത്. പൊതുവെ സോഷ്യല്‍ മീഡിയ അടക്കം എല്ലാ പൊതു ഇടങ്ങളും ബഹിഷ്കരിച്ച ആളാണ് അജിത്ത്. അതെ രീതിയിലാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും കൊണ്ടുപോകുന്നത്, ശാലിനിയും മക്കളും സ്മാർട്ട് ഫോൺ പോലും ഉപയോഗിക്കാറില്ല എന്നാണ് റിപ്പോർട്ടുകൾ, അതുകൊണ്ടുതന്നെ ശാമിലി പങ്കുവെക്കുന്ന ചിത്രങ്ങളിൽ കൂടിയാണ് ആരധകർ ഈ കുടുംബത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും കാണുന്നത്.

ശാലിനി മക്കളുടെ കാര്യങ്ങളും കുടുംബവും നോക്കി ആ സന്തോഷത്തിലാണ് ഇപ്പോൾ താരത്തിന്റെ ജീവിതം, അടുത്തിടെ ശാലിനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു, പക്ഷെ തനിക്ക് അതിൽ ഒട്ടും താല്പര്യമില്ലന്ന് ശാലിനി പറയുന്നു, സിനിമയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്ക് സാധിക്കില്ല. സിനിമയിലേക്കാളും സംതൃപ്തിയും സന്തോഷവും കുടുംബ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്.അജിത്തിന് ഇപ്പോഴും താൻ അഭിനയിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് പക്ഷെ എനിക്കിനി അതിനു കഴിയില്ല എന്നും, കൂടാതെ എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒരിക്കലും അജിത് നോ പറയാറില്ലന്നും താരം പറയുന്നു…
Leave a Reply