നിങ്ങളെ പോലെ സഹജീവികളോട് കരുണ ഉള്ളവനും, മനഷ്യപ്പറ്റുള്ളതുമായ ഒരു അതുല്യ കലാകാരന്റെ കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ അഭിമാനം ! ഷമ്മി തിലകൻ പറയുന്നു !

അതുല്യ കലാകാരൻ തിലകന്റെ മകൻ എന്നതിനപ്പുറം ഇന്ന് സിനിമ ലോകത്ത്  സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത കലാകാരാണ് ഷമ്മി തിലകൻ.  ഇപ്പോഴിതാ പാപ്പാൻ എന്ന സിനിമയുടെ സെറ്റിൽ സുരേഷ് ഗോപിയുമായി ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരുന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, പാപ്പാൻ സിനിമയുടെ ഷൂട്ടിനിടയിൽ സുരേഷ് ജീയും, നൈലാ ഉഷയും, ഞാനും ചേര്‍ന്നുളള ഒരു സീനാണ് ചിത്രീകരിക്കുന്നത്. രണ്ടു രാത്രികളിലായി അദ്ദേഹവുമായി നേര്‍ക്കുനേര്‍ ഉള്ള സംഘട്ടന ചിത്രീകരണം അവസാനത്തോടടുക്കുന്നു.

കുറേ ദിവസങ്ങളായി അടുപ്പിച്ചുള്ള ഷൂട്ട് കാരണം ഞാനടക്കം സെറ്റിൽ ഉണ്ടായിരുന്ന  എല്ലാവരും വളരെ ക്ഷീണിതർ ആയിരുന്നു, എങ്കിലും സുരേഷ് ജീ ഉന്മേഷവാനായി കാണപ്പെട്ടു. ഞാന്‍ ചോദിച്ചു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളില്‍, രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമല്ലേ മനുഷ്യാ നിങ്ങള്‍ ഉറങ്ങിയത്. രാത്രി മുഴുവന്‍ പാപ്പന്‍ ആയി എന്നോട് അടികൂടുന്നു. പകല് മുഴുവന്‍ മൂപ്പന്‍ (എം.പി) ആയി രാജ്യഭരണവും. ഇതെങ്ങനെ സാധിക്കുന്നു,

അങ്ങനെ അദ്ദേഹം ഒരു പ,ല,ഹാരം എനിക്ക് വെച്ച് നീട്ടി, എനിക്ക് രണ്ടു മൂന്നെണ്ണം നല്‍കിയതില്‍നിന്നും ഒരെണ്ണം ഞാന്‍ എടുത്തു. മധുരം പണ്ടേ അത്ര താല്‍പര്യമില്ലാത്ത ഞാന്‍ അതിന്റെ പകുതി എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് നൽകി. ബാക്കി ഒരു നുള്ള് ഞാന്‍ നുണഞ്ഞു. കരുതിയത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍. ഒത്തിരി സ്വാദിഷ്ടമായിരുന്നു ആ സ്വീറ്റ്സ്. ശ്ശേ ഒരെണ്ണം കൂടി എടുക്കാമായിരുന്നു. അങ്ങനെ കൊതി സഹിക്കാൻ കഴിയാതെ ഞാൻ ഒരെണ്ണം കൂടി ചോദിച്ചു, അയ്യോ തീർന്ന് പോയല്ലോ എന്ന് അദ്ദേഹം പറഞ്ഞു, എന്നിലെ നിരാശ മറച്ചു പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു, സാരമില്ല സുരേഷ് ജീ സാരമില്ല.

പക്ഷെ അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, തിലകന്‍ചേട്ടന്റെ മകന്‍ വെഷമിക്കണ്ട ഈ കടം ഞാന്‍ വീട്ടുമെന്ന് ഉച്ചത്തിൽ സുരേഷ് ഏട്ടൻ പറഞ്ഞുകൊണ്ട് നടന്ന് പോയി. ശേഷം പാപ്പന്റെ ഷൂട്ട് കഴിഞ്ഞ് എല്ലാവരും അവരവരുടെ വഴിക്ക് പോയി. അതിജീവനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മധുരമൂറുന്ന ആ കടത്തിന്റെ കഥ ഞാന്‍ മറന്നു. എന്നാല്‍, കൃത്യം ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 13 -ന് ഒരു വിളിയെത്തി.

നിനക്ക് ഞാന്‍ തരാനുള്ള ആ ക,ടം അല്പസമയത്തിനകം നിങ്ങളുടെ വാതില്‍ പടിയില്‍ എത്തും, സ്വീകരിച്ചു കൊള്ളുക. പറഞ്ഞു തീര്‍ന്നില്ല കോളിംഗ് ബെല്‍ മുഴങ്ങി ആകാംക്ഷയോടെ ഞാന്‍ വാതില്‍ തുറന്നു. ആര്‍ട്ട് ഡയറക്ടര്‍ സാബു റാം വാതില്‍ക്കല്‍. ചേട്ടന്റെ വീട്ടിലെത്തിക്കണം എന്ന് പറഞ്ഞു സുരേഷ്‌ഗോപി സാര്‍ തന്നയച്ചതാണെന്ന് അറിയിച്ച് ഒരു പൊതി ഏല്‍പ്പിച്ചിട്ട് സാബു യാത്രയായി, ഒരു ചെറിയ കാര്യത്തിൽ ആയാലും പറയുന്ന വക്കും അത് നടപ്പാക്കാൻ അദ്ദേഹം എടുക്കുന്ന ആ ശ്രമമവും പറയാതിരിക്കാൻ കഴിയില്ല, ആ മനസിന്റെ നന്മ അടുത്തറിഞ്ഞ ആളാണ് ഞാൻ.. ഷമ്മി തിലകൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *