
ഞാന്‍ ആരാണെന്നതിനെ നിങ്ങള്‍ ആരാധിച്ചു, എന്നെ ഒരിക്കലും മാറ്റാന്‍ ശ്രമിച്ചില്ല’ ! സന്തോഷം പങ്കുവെച്ച് ഷംനയുടെ കുറിപ്പ് !
മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഷംന കാസിം. മറ്റു ഭാഷകളിൽ പൂർണ്ണ എന്ന പേരിലും ഷംന അറിയപ്പെടുന്നു. ഇതിനോടകം സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത് ഷംന ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ ദുബായിൽ ബിസിനെസ്സ് ചെയുന്ന ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായില്‍ അത്യഢംബര പൂര്‍വമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു.
ഇപ്പോഴിതാ തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷംന കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ദുബായില്‍ അത്യഢംബര പൂര്‍വമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ഞാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല. നല്ലൊരു പങ്കാളിയുടെ എല്ലാ ഗുണങ്ങളും ഒരുപക്ഷെ എനിക്കുണ്ടായിരിക്കില്ല. പക്ഷെ നിങ്ങള്‍ എന്നില്‍ കുറഞ്ഞവളാണെന്ന തോന്നല്‍ ഉണ്ടാക്കിയില്ല. ഞാന്‍ ആരാണെന്നതിനെ നിങ്ങള്‍ ആരാധിച്ചു. എന്നെ ഒരിക്കലും മാറ്റാന്‍ ശ്രമിച്ചില്ല.

എന്റെ തിരഞ്ഞെടുക്കലിൽ ഏറ്റവും മികച്ചത്. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഇന്ന് നമ്മളുടെ പ്രിയപ്പെട്ടവര്‍ക്കിടയില്‍ വെച്ച് ഞാനും നിങ്ങളും മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുകയാണ്. നിങ്ങളോടൊപ്പം ഉറച്ച് എന്നും ഞാനുണ്ടാവുമെന്നും എല്ലായ്പ്പോഴും നിങ്ങളെ പിന്തുണയ്ക്കുമെന്നും ഞാന്‍ ഉറപ്പു തരുന്നു,’ ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. നിരവധി പേരാണ് ഇവർക്ക് വിവാഹ മംഗളാശംസകൾ അറിയിച്ച് എത്തുന്നത്.
വിവാഹത്തിന് മുമ്പും ഷാനിദിനെ കുറിച്ച് ഷംന പറഞ്ഞിരുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ നാട് മലപ്പുറമാണ്. എന്റേത് കണ്ണൂരും, എല്ലാംകൊണ്ടും ഇങ്ങനെ ഒത്തുവരുമെന്ന് ഞാൻ കരുതിയില്ല. അതുമാത്രമല്ല വിവാഹ ശേഷം ദുബായിൽ സെറ്റിൽ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അദ്ദേഹത്തെ കുറച്ച് മാലയിട്ട എനിക്കാ അറിയാം, ഗോൾഡൻ വിസയുടെ കാര്യം പറയാനാണ് ആദ്യം അദ്ദേഹം എന്നെ കോൺടാക്ട് ചെയ്യുന്നത്.
അങ്ങനെ ആദ്യമായി ഞങ്ങൾ നേരിൽ കണ്ടു, കണ്ടു സംസാരിച്ചപ്പോൾ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഇഷ്ടമായി. സത്യത്തിൽ എനിക്കാണ് ആദ്യം അങ്ങനെ ഒരു ഇഷ്ടം തോന്നിയത്. അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു, എല്ലാം വളരെ പെട്ടെന്നായിരുന്നു. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ വലിയ ഒരു കംഫർട്ട് ആണ് കൂടാതെ എന്റെ പ്രൊഫെഷന് വലിയ സപ്പോർട്ടീവ് ആണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും. അദ്ദേഹം വലിയൊരു കുടുംബത്തിൽ നിന്നുമാണ് എന്നും ഷംന പറയുന്നു.
Leave a Reply