നല്ലൊരു ഭാര്യ ആയിരിക്കണം, നല്ലൊരു അമ്മ ആയിരിക്കണം എന്നൊക്കെയായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം ! വിവാഹ ജീവിതത്തെ കുറിച്ച് ഷംന കാസിം പറയുന്നു !

മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഷംന കാസിം. ഒരു അഭിനേത്രി എന്നതിനപ്പുറം ഷംന ഒരു മികച്ച ഡാൻസർ കൂടിയാണ്.  ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഷംനയും ഭർത്താവും ദർശന ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പണ്ടുമുതൽ ആര് എന്നോട് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചാൽ ആദ്യം പറയുക എനിക്ക് കല്യാണം കഴിക്കണം, നല്ലൊരു ഭാര്യ ആയിരിക്കണം, നല്ലൊരു അമ്മ ആയിരിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം അത് നടന്നുവെന്നും ഇപ്പോൾ ഷംന പറയുന്നു.

ചെറിയ രീതിയിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. ദുബായിൽ വച്ച് വിവാഹം മതിയെന്ന് പറയുന്നത് ഇക്കയാണ്. ദുബായ് ആണ് ഇക്കയ്ക്ക് എല്ലാം. വിവാഹം ഒന്നും വേണ്ടയെന്ന് ഇക്ക തീരുമാനിച്ചിരുന്നപ്പോഴാണ് ഞാൻകടന്നു ചെല്ലുന്നത്. ചെറിയ പരിപാടി ആണ് ഉദ്ദേശിച്ചത് എങ്കിലും അത് ആളുകൾ എല്ലാരും കൂടി ഗംഭീരമാക്കി മാറ്റി. ഞാൻ വളരെ താഴെക്കിടയിൽ നിന്നും വന്ന ആളാണ്, എന്നെ ഇന്ന് കാണുന്ന ഈ നിലയിൽ എത്തിച്ചത് ദുബായി ആണ്, ഒരുപാട് കഷ്ടപ്പെട്ടാണ് ഈ ലെവലിൽ എത്തിയത്.

അതുകൊണ്ട് തന്നെ  അന്ന് കൂടെനിന്ന ആളുകൾ വരെ നമ്മുടെ കൂടെ ഉണ്ടാകും. നമ്മൾ വിവാഹം നാട്ടിൽ വച്ചാൽ ഷാനു ഈ നിലയിൽ എത്തിയപ്പോൾ നമ്മളെ ഒക്കെ മറന്നു എന്ന ചിന്ത അവരിലേക്ക് വരും. അതുകൊണ്ടുതന്നെ എന്നും എന്റെ കൂടെ നിന്ന ആളുകളെ പങ്കെടുപ്പിക്കാനുള്ള ഉദ്ദേശ്യം ആയിരുന്നു എന്നും ഷാനിദ് പറയുന്നു. ഞങ്ങൾ തമ്മിൽ അങ്ങനെ സെലിബ്രിറ്റി ആണെന്ന ചിന്ത ഒന്നുമില്ല. പിന്നെ ഞാൻ ബിസിനെസ്സ് ഫീൽഡിൽ നിൽക്കുന്ന ആളാണ്.

വിവാഹത്തിന് മുമ്പ് ആരെങ്കിലും ആരെടാ എന്ന് ചോദിച്ചാൽ, എന്തെടാ എന്ന് ചോദിയ്ക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ റെസ്പോണ്ട് ചെയ്താൽ വരുന്നത് ഷംനയുടെ പേര് കൂടിയാകും. അതുകൊണ്ട് ഞാൻ സൈലന്റാണ്.ആരെന്തുപറഞ്ഞാലും ഞാൻ മിണ്ടാറില്ല എന്നും ഷാനു പറയുന്നു. ഞാൻ രാവിലെ ജോലിക്ക് പോയി കഴിഞ്ഞാൽ എനിക്ക് ബിസിനെസ്സ് തിരക്കുകൾ മാത്രമായിരിക്കും. എന്നാൽ അതെല്ലാം അറിഞ്ഞു, മനസിലാക്കി നിൽക്കുന്ന ആളാണ് ഷംന.

പിന്നെ ഒരു സിനിമ നടി എന്നൊക്കെയുള്ള താര പരിവേഷമൊന്നും ഷംനക്ക് ഇല്ല, ആർട്ടിസ്റ്റുകൾ പൊതുവെ വീട്ടിൽ ഇരിക്കാത്ത ആളുകൾ ആണ്. അവർ തിരക്കുകളുടെ ലോകത്തുനിന്നും വന്ന ആളുകൾ ആണ്. പക്ഷെ ഷംനയെ സംബന്ധിച്ചിടത്തോളം എനിക്ക് ഇത് വലിയ ഭാഗ്യമാണ്, കാരണം എന്നെ നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ആളാണ് എന്നും അദ്ദേഹം പറയുന്നു.  മകൻ ജനിച്ച ശേഷം ജീവിതം തന്നെ മാറി, ഓരോ നിമിഷവും ആസ്വദിക്കുകയാണ് എന്നും ഇരുവരും പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *