
അടുത്ത ജന്മത്തില്‍ ഷംന കാസിമിന്റെ മകനായി ജനിക്കണം..! ഷംന കാസിം വിവാഹം കഴിച്ചു എന്ന് കേട്ടപ്പോൾ ദേഷ്യം വന്നു, മിഷ്‌കിൻ പറയുന്നു
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ഷംന കാസിം, മറ്റു ഭാഷകളിൽ പൂർണ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ പറയത്തക്ക മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നില്ലങ്കിലും മറ്റു ഭാഷകളിൽ അവർക്ക് മികവുറ്റ കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത ജന്മത്തില്‍ നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന്‍ മിഷ്‌കിന്‍. മിഷ്‌കിന്റെ സഹോദരന്‍ ജി.ആര്‍ ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംവിധായകന്‍ സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വേദിയിൽ ഉണ്ടായിരുന്ന ഷംന കരയുന്നതും വിഡിയോയിൽ കാണാം, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തനിക്കേറെ പ്രിയപ്പെട്ട നടിയാണ് ഷംനയെന്ന് മിസ്കിൻ പറയുന്നു. ‘പൂർണയുടെ കുഞ്ഞിനെ കണ്ടപ്പോൾ കുഞ്ഞിന്റെ കാലെടുത്ത് തലയിൽ വെച്ചു. ജീവിതത്തിൽ ഒരാൾ മൂന്ന് സ്ത്രീകളെ കാണും. അമ്മ, സഹോദരി, ഭാര്യ. അതിന് ശേഷം മകളും. അതിനപ്പുറം വേറെയാരു മനുഷ്യ സ്ത്രീ വരും. ‘അവർ അത്രയും സ്നേഹം നമുക്ക് തരും. പൂർണ അത്രയും സ്നേഹം എനിക്ക് തന്നിട്ടുണ്ട്. പൂർണയെ കാണുമ്പോൾ അടുത്ത ജന്മത്തിൽ ഇവരുടെ വയറ്റിൽ ജനിക്കണമെന്ന് തോന്നും. അത് തെറ്റായി കാണരുത്. കല്യാണം ആയെന്ന് കേട്ടപ്പോൾ ദേഷ്യം വന്നു. എത്ര വലിയ നടിയാണ്. ഇനിയും ഒരു അഞ്ച് വർഷം കൂടി അഭിനയിച്ച് കൂടെയെന്ന് പറഞ്ഞു. ദുബായിൽ പോയാണ് വിവാഹം ചെയ്തത്.

ഇവിടെയായിരുന്നെങ്കിൽ ഇടയ്ക്കിടെ പോയി കാണാമായിരുന്നു. എക്സ്ട്രാ ഓർഡിനറിയായ നടിയാണ്. ഇംഗ്ലീഷിൽ അഭിനയത്തിന് ഒരു നിർവചനമുണ്ട്. സങ്കൽപ്പത്തിലുള്ള സാഹചര്യത്തിൽ സത്യമായി ജീവിക്കണം. ഒരുപാട് പേർ അതിന് ശ്രമിക്കുന്നുണ്ട്. ചിലർ ഈ സീൻ അഭിനയിക്കുമ്പോൾ ഈ സീനിൽ ജനം കൈയടിക്കുമോ എന്ന് നോക്കും ചിലർ അഭിനയിക്കുമ്പോൾ സ്വയം മറക്കും. അങ്ങനെ സ്വയം മറക്കുന്നവരെല്ലാം വലിയ അഭിനേതാക്കളാണ്. അങ്ങനെയാണ് പൂർണ.
ഡെവിളിലെ കഥാപാത്രം എന്റെ അമ്മയെ മനസിൽ കണ്ടാണ് എഴുതിയത്. അമ്മയുടെ ഭാഷാ ശൈലിക്കായി 35 ദിവസം പൂർണ പ്രാക്ടീസ് ചെയ്തു. അത്രയും ഡെഡിക്കേറ്റഡ് ആണ്. വണ്ണം കൂടിയതിനെക്കുറിച്ച് പൂർണയിപ്പോൾ സംസാരിച്ചു. അത് കുഴപ്പമില്ല. കുഞ്ഞ് ജനിച്ചാൽ വണ്ണം വെക്കും. ഇനിയും മെലിയാം. മരിക്കുന്നത് വരെയും പൂർണ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. അത്രയും ജെനുവിനായ നടിമാരാണ് പൂർണയും ഭാവനയുമെല്ലാം, പൂർണ്ണക്ക് മറ്റു സിനിമകളിൽ അവസരം ലഭിച്ചില്ലെങ്കിലും തന്റെ സിനിമയിൽ അവർക്ക് അവസരം ഉണ്ടകുമെന്നും മിഷ്‌കിന്‍ പറയുന്നു.
Leave a Reply