വിവാഹ ശേഷം ഷംനക്ക് ഭർത്താവ് നൽകിയ സമ്മാനങ്ങൾ കണ്ട് അമ്പരന്ന് സിനിമ ലോകം ! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് !

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ സിനിമ മുഴുവൻ അടക്കിവാണ താര റാണിയാണ് ഷംന കാസിം. അടുത്തിടെയാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ദുബായിലെ ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിൽ വെച്ച് വളരെ ആഡംബരപൂർവ്വം നടന്ന നടിയുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞുകൊണ്ട് ഷംനയും എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ഷാനിദ് ഷംനക്ക് നൽകിയ വിവാഹ സമ്മാനങ്ങളുടെ എപോർട്ടുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമ താരങ്ങളുടെ വിവാഹങ്ങൾക്ക് ഇത്തരത്തിൽ സമ്മാനങ്ങൾ കൈമാറുന്നത് ഇപ്പോൾ പതിവാണ്. അത്തരത്തിൽ ഷംനക്ക് ഭർത്താവിൽ നിന്നും ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ.. മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷംനയ്ക്ക് ഭർത്താവ് ഷാനിദ് വിവാഹ​ ദിനത്തില‍ നൽകിയത് എന്നാണ് റിപ്പോർട്ട്. അതിൽ 1.30 കോടി വിലവരുന്ന 2700 ഗ്രാം സ്വർണം, 25 കോടിയുടെ ബംഗ്ലാവ്, വിലകൂടിയ ആഢംബര കാറ് എന്നിവയുൾപ്പെടുന്നതായാണ് റിപ്പോർട്ട്.

സമ്മാനമായി നൽകിയ എല്ലാ സ്വത്തുക്കളുടെയും ആകെ മൂല്യമാണ് 30 കോടിയോളം രൂപ. എന്നാൽ ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിവാഹ ശേഷം ഇനി ദുബായിൽ സെറ്റിൽ ചെയ്യാൻ പോകുന്ന നടി ആഡംബര പൂർണമായ ജീവിതശൈലിയാണ് ഇപ്പോൾ നയിക്കുന്നത്. ഷാനിദിനെ കുറിച്ച് ഷംന പറഞ്ഞിരുന്നത് ഇങ്ങനെ. അദ്ദേഹത്തിന്റെ നാട് മലപ്പുറമാണ്. എന്റേത് കണ്ണൂരും, എല്ലാംകൊണ്ടും ഇങ്ങനെ ഒത്തുവരുമെന്ന് ഞാൻ കരുതിയില്ല. അതുമാത്രമല്ല വിവാഹ ശേഷം ദുബായിൽ സെറ്റിൽ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അദ്ദേഹത്തെ കുറച്ച് മാലയിട്ട എനിക്കാ അറിയാം, ഗോൾഡൻ വിസയുടെ കാര്യം പറയാനാണ് ആദ്യം അദ്ദേഹം എന്നെ കോൺടാക്ട് ചെയ്യുന്നത്.

ആദ്യമായി നേരിൽ കണ്ട് സംസാരിച്ചപ്പോൾ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഇഷ്ടമായി. സത്യത്തിൽ എനിക്കാണ് ആദ്യം അങ്ങനെ ഒരു ഇഷ്ടം തോന്നിയത്. അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു, എല്ലാം വളരെ പെട്ടെന്നായിരുന്നു. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ വലിയ ഒരു കംഫർട്ട് ആണ് കൂടാതെ എന്റെ പ്രൊഫെഷന് വലിയ സപ്പോർട്ടീവ് ആണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും. അദ്ദേഹം വലിയൊരു കുടുംബത്തിൽ നിന്നുമാണ് എന്നും ഷംന പറയുന്നു.

അതുപോലെ വിവാഹ ശേഷം ഷംന കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടുന്നു, ഞാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല. നല്ലൊരു പങ്കാളിയുടെ എല്ലാ ​ഗുണങ്ങളും ഒരുപക്ഷെ എനിക്കുണ്ടായിരിക്കില്ല. പക്ഷെ നിങ്ങള്‍ എന്നില്‍ കുറഞ്ഞവളാണെന്ന തോന്നല്‍ ഉണ്ടാക്കിയില്ല. ഞാന്‍ ആരാണെന്നതിനെ നിങ്ങള്‍ ആരാധിച്ചു. എന്നെ ഒരിക്കലും മാറ്റാന്‍ ശ്രമിച്ചില്ല. എന്റെ തിരഞ്ഞെടുക്കലിൽ ഏറ്റവും മികച്ചത്. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഇന്ന് നമ്മളുടെ പ്രിയപ്പെട്ടവര്‍ക്കിടയില്‍ വെച്ച്‌ ഞാനും നിങ്ങളും മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുകയാണ്. നിങ്ങളോടൊപ്പം ഉറച്ച്‌ എന്നും ഞാനുണ്ടാവുമെന്നും എല്ലായ്പ്പോഴും നിങ്ങളെ പിന്തുണയ്ക്കുമെന്നും ഞാന്‍ ഉറപ്പു തരുന്നു,’ ഷംന കാസിം ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *