
പ്രചരിക്കുന്ന വാർത്ത തെറ്റ് ! എന്റെ വിവാഹം ഉടൻ ഉണ്ടാകും ! ജീവിതത്തിൽ ഇതുവരെ ഒരു ക്രഷ് മാത്രമാണ് ഉണ്ടായിട്ടുള്ളത് ! ഷംന കാസിം പറയുന്നു !
മലയാളത്തിൽ തുടങ്ങി ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് ഷംന കാസിം. ഷംനക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മറ്റു ഭാഷകളിൽ ആയിരുന്നു. 2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് നടിയുടെ തുടക്കം. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു മികച്ച ഡാൻസർ കൂടിയാണ്. നിരവധി പ്രമുഖ വേദികളിൽ ഡാൻസ് ചെയ്തിട്ടുള്ള ഷംന ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവ് ആയും എത്തുന്നുണ്ട്. ചട്ടക്കാരി എന്ന സിനിമയോടെയാണ് ഷംന മലയാളത്തിൽ ശ്രദ്ധ നേടിത്തുടങ്ങിയത്. 22007 ൽ തെലുങ്ക് സിനിമയിലേക്ക് നടി ചുവടുവെച്ചു. 2008 ൽ മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും അഭിനയിച്ചു. തെന്നിന്ത്യയിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഷംന നേരിടുന്ന പ്രധാന ചോദ്യം വിവാഹം ആയില്ലേ എന്നാണ്. എന്നാൽ ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരവുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. കഴഞ്ഞ കുറച്ച് ദിവസങ്ങളായി ഷംനയുടെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു, അത് പക്ഷെ തെറ്റാണ്, തന്റെ വിവാഹം ഏവരെയും അറിയിക്കുമെന്നും ഷംന പറയുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന കുറിച്ചിരുന്നു.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും ആരാധകരമായുള്ള ചോദ്യോത്തര സെഷനിൽ വിവാഹത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ഷംന. വിവാഹം എപ്പോഴാണെന്നാണ് ഒരു ആരാധകൻ ചോദിച്ചത്. തന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്നും അറിയാക്കാം എന്നാണ് ഷംന പറയുന്നത്. വരന്റെ പേര് ഇക്ക എന്നാണ് കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിരിക്കുന്നതെന്നും ഷംന വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിലെ ക്രഷ് ആരെന്ന ചോദ്യത്തിന് തന്റെ ഭാവി വരാനായ ഷാനിദിന്റെ ഫോട്ടോ കാണിച്ചാണ് ഷംന മറുപടി നൽകിയത്.
ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ പല മികച്ച ചിത്രങ്ങളും അന്യ ഭാഷകളിൽ എത്തിയപ്പോൾ അവിടെ ഷംന തിളങ്ങിയിരുന്നു. എന്നാൽ ഇതേ വേഷങ്ങൾ തനിക്ക് മലയാളത്തിൽ കിട്ടാത്തതിൽ ഏറെ വിഷമം ഉണ്ടെന്നും ഷംന പറയുന്നു. .
Leave a Reply