
ആ സന്തോഷ വാർത്ത പങ്കുവച്ച് ഷംന കാസിം ! ജീവിതം പുതിയ ഘട്ടത്തിലേക്ക് ! ആശംസകൾ അറിയിച്ച് ആരധകരും താരങ്ങളും !
മലയത്തിൽ തുടങ്ങി ഇന്ന് തെന്നിത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിമാരിൽ ഒരാളാണ് ഷംന കാസിം. മലയാള സിനിമയിൽ ഉപരി അവർക്ക് ഒരു നടി എന്ന നിൽയിൽ കൂടുതൽ മികച്ച അവസരങ്ങൾ ലഭിച്ചത് മറ്റു ഭാഷകളിലാണ്. ഏറെ നാളായി ഷംന നേരിടുന്ന ഒരു പ്രധാന ചോദ്യം ആയിരുന്നു വിവാഹം. ഇപ്പോഴിതാ ആ സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. നടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന കുറിച്ചു.

റിയാലിറ്റി ഷോയിലൂടെയാണ് ഷംന പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ശേഷം മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. പിന്നീട് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ പല മികച്ച ചിത്രങ്ങളും അന്യ ഭാഷകളിൽ എത്തിയപ്പോൾ അവിടെ ഷംന തിളങ്ങിയിരുന്നു. എന്നാൽ ഇതേ വേഷങ്ങൾ തനിക്ക് മലയാളത്തിൽ കിട്ടാത്തതിൽ ഏറെ വിഷമം ഉണ്ടെന്നും ഷംന പറയുന്നു. .
Leave a Reply