
നടി ഷംന കാസിം വിവാഹിതയായി ! ആഗ്രഹിച്ചത് പോലെ ഉള്ള ഒരാളെ കിട്ടി ! സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ! ഷംനക്ക് ആശംസകൾ !
മലയാളികളുടെ സ്വന്തം അഭിനേത്രി ആണെങ്കിൽ കൂടിയും ഷംനക്ക് കൂടുതൽ മികച്ച അവസരങ്ങൾ ലഭിച്ചത് അന്യ ഭാഷകളിൽ നിന്നുമാണ്. തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന ഷംന കാസിം ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. ദുബായിൽ ബിസിനെസ്സ് ചെയുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായില്‍ അത്യഢംബര പൂര്‍വമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു.
ഷാനിദിനെ കുറിച്ച് ഇതിന് മുമ്പ് ഷംന പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ നാട് മലപ്പുറമാണ്. എന്റേത് കണ്ണൂരും, എല്ലാംകൊണ്ടും ഇങ്ങനെ ഒത്തുവരുമെന്ന് ഞാൻ കരുതിയില്ല. അതുമാത്രമല്ല വിവാഹ ശേഷം ദുബായിൽ സെറ്റിൽ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അദ്ദേഹത്തെ കുറച്ച് മാലയിട്ട എനിക്കാ അറിയാം, ഗോൾഡൻ വിസയുടെ കാര്യം പറയാനാണ് ആദ്യം അദ്ദേഹം എന്നെ കോൺടാക്ട് ചെയ്യുന്നത്.

എന്നാൽ ആ സമയത്ത് എന്റെ ഷൂട്ടിങ് തിരക്കുകൾ കാരണം എനിക്കത് കൈപ്പറ്റാൻ പോകാൻ കഴിഞ്ഞില്ല. അങ്ങനെ അത് നീണ്ടുപോയി, അതിനു ശേഷമാണ് മർഹബ എന്ന പരിപാടി അദ്ദേഹം നടത്തിയത് , അതിലേക്ക് അതിഥിയായി എന്നെയും ക്ഷണിച്ചിരുന്നു. അങ്ങനെ ആദ്യമായി ഞങ്ങൾ തമ്മിൽ കണ്ടു, കണ്ടു സംസാരിച്ചപ്പോൾ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഇഷ്ടമായി. സത്യത്തിൽ എനിക്കാണ് ആദ്യം അങ്ങനെ ഒരു ഇഷ്ടം തോന്നിയത്. അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു, എല്ലാം വളരെ പെട്ടെന്നായിരുന്നു.
ഞങ്ങൾക്ക് അങ്ങനെ പ്രണയിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ വലിയ ഒരു കംഫർട്ട് ആണ് കൂടാതെ എന്റെ പ്രൊഫെഷന് വലിയ സപ്പോർട്ടീവ് ആണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും. അദ്ദേഹം വലിയൊരു കുടുംബത്തിൽ നിന്നുമാണ്. നിക്കാഹ് നേരത്തെ കഴിഞ്ഞു ബാക്കിയുള്ള വിവാഹ ചടങ്ങുകയാണ് ഇപ്പോൾ നടന്നത്. ഇത്രയ്ക്ക് ഒത്ത് ഒരാളെ എനിക്ക് കിട്ടുമെന്ന് വീട്ടുകാര്‍ പോലും കരുതിയിരുന്നില്ല.ദുബായിലായിരിക്കും ഞാന്‍ ഭാവിയില്‍ സെറ്റില്‍ ചെയ്യാന്‍ പോകുന്നതെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല ദുബായിലാണ് വിവാഹം നടന്നത് എന്നതിനാല്‍ തന്നെ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.
Leave a Reply