
കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നു ! എന്നെ സംഘമായി നിന്ന് ആക്രമിച്ചു ! ഷെയിൻ നിഗം !
ഇന്ന് മലയാള സിനിമയുടെ യുവ താര നിരയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഷെയിൻ നിഗം, അതുപോലെ തന്നെ കരിയറിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള ആളുകൂടിയാണ് ഷെയിൻ. ഉണ്ണി മുകുന്ദനുമായി ഉണ്ടായ വിവാദങ്ങൾക്ക് ശേഷം ഷെയിൻ തന്റെ വാക്കുകൾക്ക് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു, കൂടാതെ താൻ ഉണ്ണിയുമായി സംസാരിച്ചു, അദ്ദേഹം ഇത് പ്രശ്നമാക്കി എടുത്തിട്ടില്ല എന്നും ഷെയിൻ പറയുന്നു. ഇപ്പോഴിതാ മുമ്പൊരിക്കൽ വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രൊഡ്യൂസര്‍മാരുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം സിനിമ രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന വിലക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഷെയിൻ.
നടന്റെ വാക്കുകൾ ഇങ്ങനെ, കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി എന്നാണ് ഷെയ്ന്‍ പറയുന്നത്. അധികാരം വെച്ച് ഒരാളെ സാര്‍ എന്നും അതില്ലാത്ത ഒരാളെ എടാ എന്നും ഞാന്‍ വിളിക്കില്ല. സാര്‍ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കില്‍ അത് ഉള്ളില്‍ തട്ടിയായിരിക്കും വിളിക്കുക. ചിലയിടങ്ങളില്‍ നമ്മള്‍ ഡിപ്ലോമാറ്റിക് ആകേണ്ടി വരും. അത് ഞാന്‍ ചെയ്തിട്ടില്ല. അതാണ് പലയിടങ്ങിലും എനിക്ക് ഇങ്ങനെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത്.

അത്തരക്കാരാണ് എന്നെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ഇൻഡസ്ട്രിയിൽ പറഞ്ഞ് നടന്നത്, കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി. അവരുടെ കൈയ്യില്‍ കണ്ട്രോള്‍ ഉള്ള ആളുകളെ അവര്‍ പല രീതിയിലും എന്നെ സംഘമായി നിന്ന് ആക്രമിച്ചിട്ടുണ്ട്. ഞാനും എന്റെ വീട്ടുകാരും ഒക്കെ അന്ന് ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് ആയ സിനിമ 20 ദിവസം കഴിഞ്ഞിട്ടാണ് തന്നെ ബാന്‍ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് കഴിഞ്ഞതിന്റെ ഫോട്ടോ അടക്കം പുറത്ത് വന്ന് കഴിഞ്ഞ ശേഷം ബാന്‍ ചെയ്യുന്നു. എന്നിട്ട് പറയുന്നത് സെറ്റില്‍ പ്രശ്‌നമായിരുന്നു എന്ന്.
എന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും ആരും ഉണ്ടായിരിക്കുന്നില്ല. ഞാന്‍ എന്റെ ഭാഗം പറയുന്ന ലെറ്റര്‍ നല്‍കിയിരുന്നു. അത് വായിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല. അത് വായിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ എന്നെ ബാന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്, ഒരു പ്രശ്നം ഉണ്ടാകുമ്പോൾ രണ്ടു സൈഡും കേൾക്കേണ്ട മരാധ്യാ ആരും അന്ന് കാണിച്ചില്ല, എന്നാൽ ബാബുരാജ് തനിക്ക് വേണ്ടി സംസാരിക്കുകയും ശേഷം ഇടവേള ബാബു ഇടപെട്ട് വിലക്ക് മാറ്റുകയായിരുന്നു എന്നും ഷെയിൻ നിഗം പറയുന്നു.
Leave a Reply