മതത്തിന്റെ പേരിൽ ഒരാളെ മാറ്റിനിർത്തരുത് ഷെയിൻ നിഗം, പ്രാർഥനയും ആത്മീയതയും ജീവിതം മാറ്റി ! ഷെയിൻ നിഗം !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും ആരാധകരുള്ള യുവ താരമാണ് ഷെയിൻ നിഗം. ഒരു നടൻ എന്നതിനപ്പുറം തന്റെ നിലപാടുകൾ വളരെ ശക്തമായി തുറന്ന് പറയുന്ന ആളാണ്, എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷെയിൻ നിഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുണ്ട്, നടൻ ഉണ്ണി മുകുന്ദനെ കുറിച്ച്  ഷെയിൻ പറഞ്ഞ ചില വാക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ തുടക്കം.

എന്നാൽ ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് ഷെയിൻറെ പ്രതികരണങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എല്ലാ മതത്തിലും നല്ലതും ചീത്തയുമുണ്ട്, എന്നിലും നന്മയും തിന്മയുമുണ്ട്, നമ്മളാരും അത്ര നല്ല ആളുകൾ അല്ലല്ലോ, നമ്മുടേത് ഒരു ചെറിയ ജീവിതമാണ്, നാളെ ആരൊക്കെ എഴുനേൽക്കുമെന്ന് പോലും ഒരു അറിയാത്തൊരു ജീവിതമാണ് നമ്മളുടേത്, അതിനിടയിൽ എന്തിനാണ് ഇങ്ങനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ച് മാറ്റി നിർത്തുന്നത്.

നമ്മുടെ മതം നമ്മളാണോ തീരുമാനിക്കുന്നത്, ഓരോത്തരും കുഞ്ഞുങ്ങളായി ഒരു മത വിശ്വാസത്തിലേക്ക് ജനിച്ച് വീഴുകയല്ലേ, ഇതിനെ നമുക്ക് ആർക്കെങ്കിലും കുറ്റപ്പെടുത്തൽ പറ്റുമോ.. ലോകം അവസാനിക്കാറായി ഇനിയെങ്കിലും ആർക്കെങ്കിലും ഒരു നന്മ ചെയ്ത് ജീവിക്കാൻ നോക്ക് എന്നും ഷെയിൻ പറയുന്ന വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അതുപോലെ തന്നെ പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്. നമ്മളാഗ്രഹിക്കുന്ന സമാധാനം ആദ്യം ലഭിക്കണമെന്നില്ല. ജീവിതത്തിൽ വേണ്ടത് സമാധാനമാണ്. സന്തോഷം നമ്മൾക്ക് പങ്കുവെച്ച് കിട്ടുന്നതാണ്. പക്ഷേ സമാധാനം ഉള്ളിൽ നിന്ന് ഉണ്ടാവേണ്ടതുമാണെന്നും ഷെയിൻ നിഗം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *