എം എ യൂസഫലിക്കും മമ്മൂട്ടിക്കും ശേഷം 3.80 കോടിയുടെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ഷെയിൻ നിഗം ! പൊരുതി നേടിയ വിജയം ! ഷെയിന് കൈയ്യടിച്ച് മലയാളികൾ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നടൻ ഷെയിൻ നിഗം. സിനിമയിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളാണ് ഷെയിൻ നിഗം, സിനിമയുടെ നിർമ്മാതാക്കളുടെ നടന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഷെയിന് സിനിമ രംഗത്ത് വിലക്ക് വരെ നേടികൊടുത്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഉയർന്നു വരികയും ആർ ഡി എക്സ് പോലുള്ള വമ്പൻ വിജയം കൈവരിക്കുകയും ചെയ്തതോടെ ഷെയിൻ വീണ്ടും മുൻ നിര നായകനായി മാറുകയായിരുന്നു.

ഇപ്പോഴിതാ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് തന്റെ പുതിയ കാറ് സ്വന്തമാക്കിയിരിക്കുകയാണ് ഷെയിൻ. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം. ബ്രിജ്‌വേ മോട്ടോഴ്സിൽ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓൺറോ‍ഡ് വില വരുന്ന വാഹനം താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന വിഡിയോയും ബ്രിജ്‌വേ സമൂഹമാധ്യമങ്ങളിൽ‍ പങ്കുവച്ചിട്ടുണ്ട്.

ഇതിനുമുമ്പ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും മമ്മൂട്ടിയും മെയ്ബ ജിഎൽഎസ് 600 എസ്‌‍യുവി സ്വന്തമാക്കിയിട്ടുണ്ട്. 2022 ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തുന്നത്. ജിഎൽഎസിൽ‌ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.

ഷെയിൻറെ ഈ ഉയർച്ചയിൽ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുന്നത് അദ്ദേഹത്തിന്റെ വാപ്പ മായാളികളുടെ പ്രിയങ്കരനായ അബി തന്നെ ആയിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ, ഇത് കാണാൻ അദ്ദേഹം ജീവിച്ചിരിപ്പില്ല എന്ന ദുഃഖം കൂടി ഏവരും പങ്കുവെക്കുന്നുണ്ട്. അന്നത്തെ പ്രശസ്ത മിമിക്രി ട്രൂപ്പ് ആയിരുന്ന കൊച്ചിൻ കലാഭവനിലൂടെയായിരുന്നു താരം അഭിനയരംഗത്ത് എത്തിയത്. ഒരു നായകക നടനായി സിനിമയിൽഉയരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല, സഹ താരമായി സിനിമയിൽ ഒതുണ്ടി പോയ ഒരു കലാകാരനാണ് അബി. എന്നാൽ തനിക്ക് സാധിക്കാതെ പോയ ആ ആഗ്രഹം തന്റെ മകനിലൂടെ നേടിയെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായത്. 2017 നവംബര്‍ 30-നാണ് അബി യാത്രയായത്.

അബിയുടെ മരണ ശേഷം കുടുംബം നോക്കുന്നത് ഷെയിൻ തന്നെയാണ്, തന്റെ സഹോദരിമാരെ പഠിക്കുന്നതും ഷെയിൻ തന്നെയാണ്, തന്റെ ഒരു സഹോദരി വക്കീൽ പരീക്ഷ പാസ്സായ സന്തോഷവും അടുത്തിടെ ഷെയിൻ പങ്കുവെച്ചിരുന്നു, അതുപോലെ ഷെയിന്റെ സെക്രട്ടറി ഷെയിൻറെ ഉമ്മ തന്നെയാണെന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏതായാലും ഷെയിന് കൈയ്യടിക്കുകയാണ് മലയാളികൾ. വേറെ ഏത് സെലിബ്രിറ്റി കാർ വാങ്ങിയാലും ഒന്നും തോന്നാറില്ല പക്ഷെ ഇത് കണ്ടപ്പോ ശെരിക്കും ഉള്ളിൽ നല്ല സന്തോഷം, ഒറ്റയ്ക്ക് പണിയെടുത്ത് ഉണ്ടാക്കിയതാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *