
സ്വന്തമായി ഒരു വീടിന് വേണ്ടി മോഹൻലാലിനെ കാണാനായി ഒരുപാട് അലഞ്ഞു ! അകത്തേക്ക് കയറ്റി വിട്ടില്ല ! റോഡരികിൽ എന്നെ കണ്ടെത്തിയത് ആ നടനാണ് ! ശാന്താകുമാരി !
മലയാള സിനിമയിൽ ഏറെ ശ്രദ്ധേയമായ ‘അമ്മ വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു അഭിനേത്രിയാണ് ശാന്താകുമാരി. കഴിഞ്ഞ 42 വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ശാന്താകുമാരിയെ പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമ രംഗത്തും അല്ലാതെയും ആരും കണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ വിജകരമായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന 2018 എന്ന സിനിമയിൽ വളരെ മികച്ച അഭിനയമാണ് ശാന്താകുമാരി കാഴ്ചവെച്ചിരിക്കുന്നത്.
അതോടെയാണ് അവർ വീണ്ടും താര തിളക്കത്തിലേക്ക് മാറിയത്. അതുകൊണ്ട് തന്നെ ഇന്ന് അവരുടെ വാക്കുകൾക്ക് വിലയുണ്ട്. എന്നാൽ ആരും തിരിഞ്ഞു നോക്കാനില്ലാതെ ദുരിത പൂർണ്ണമായ ഒരു ജീവിതവും അവർക്ക് ഉണ്ടായിരുന്നു. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് മനോരമക്ക് നൽകിയ അഭിമുഖത്തിൽ ശാന്താകുമാരി തുറന്ന് പറഞ്ഞിരുന്നു. അവരുടെ ആ വാക്കുകൾ ഇങ്ങനെ, തുറുപ്പുഗുലാന് ശേഷമാണ് അഭിനയത്തിൽ നിന്ന് ശാന്തകുമാരിക്ക് ഇടവേള വന്നത്. തനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്ന് ആരോ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നും അതോടെ വിളിച്ച പടങ്ങൾ വരെ ക്യാൻസലാകാൻ തുടങ്ങി.
അങ്ങനെ സിനിമകൾ ഇല്ലാതായതോടെ വരുമാനവും നിന്നു. ജീവിക്കാനായി ലേഡീസ് ടോപ്പുകൾ വാങ്ങി വിൽക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം റോഡിൽ വെച്ച് ദിലീപ് എന്നെ കണ്ടു. അടുത്ത ദിവസം എന്നെ വിളിപ്പിച്ചു. ‘ചേച്ചി ഇങ്ങനെ റോഡിൽക്കൂടി നടക്കരുത്. ചേച്ചിയുടെ വില ചേച്ചിക്ക് അറിയാത്തതുകൊണ്ടാെണെന്ന്’ പറഞ്ഞു, അങ്ങനെയാണ് എന്നാൽ മോഹൻലാലിനെ ഒന്ന് പോയി കണ്ടു വീടില്ലാത്ത കാര്യം ഒന്ന് പറയാമെന്ന് കരുതി ഒരുപാട് അലഞ്ഞു…

അങ്ങനെ ഒരിക്കൽ അദ്ദേഹത്തിന് ഇടക്കൊച്ചിയിൽ ഒരു ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ ഒരു വിധത്തിൽ അവിടെയെത്തി. കൈയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ല. അകത്തേക്ക് കയറ്റി വിട്ടില്ല. ഗേറ്റിനിടയിൽ കൂടി ലാലിനെ നോക്കി. അയ്യോ ശാന്തകുമാരി ചേച്ചിയല്ലേ അവിടെ നിൽക്കുന്നതെന്ന് പറഞ്ഞ് ലാൽ എന്നെ അടുത്തേക്ക് വിളിപ്പിച്ചു. ഞാൻ കരയുകയായിരുന്നു ആ സമയത്ത്. ഞാൻ കാര്യങ്ങൾ പറഞ്ഞു. ചേച്ചിക്ക് സ്ഥലമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മകൾക്ക് കൊടുത്ത നാല് സെന്റ് അവൾ തിരികെ എഴുതി തന്നതുണ്ടെന്ന് ഞാൻ പറഞ്ഞു.
അങ്ങനെ അവിടെ എനിക്ക് വീട് വെക്കാനായി ലാൽ അമ്മ സംഘടനാ വഴി എല്ലാവരോടും പറഞ്ഞു, ഒരുപാട് പേര് സഹായിച്ചു. ദിലീപ് അഞ്ചു ലക്ഷം രൂപയോളം തന്നു. ഡാൻസറും നടനുമായ വിനീതാണ് ആദ്യം പണം തന്നത്. ശ്രീനിവാസനും വീട് വെക്കാൻ പണം തന്ന് സഹായിച്ചിരുന്നു. സുരേഷ് ഗോപി ഒരു ലക്ഷം തന്നിരുന്നു എന്നും ശാന്താകുമാരി പറയുന്നു. അങ്ങനെ ആയിരവും അഞ്ഞൂറും തന്നവർ വരെയുണ്ട്. അങ്ങനെയാണ് എനിക്ക് വീടായത്.’ ‘വീടിന്റെ പേര് അമ്മവീടെന്നാണ്. മൂന്ന് നാല് മാസം കൊണ്ട് വീട് പണി പൂർത്തിയായി എന്നും നിറഞ്ഞ മനസോടെ ശാന്താ കുമാരി പറയുന്നു.
Leave a Reply