മറവി രോഗം ബാധിച്ച് ഭാനുപ്രിയ സ്വയം മറന്ന അവസ്ഥയിലാണ് എന്നും, മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നത് എ്ന്നുമൊക്കെയുള്ള വാര്‍ത്തകള്‍ !പ്രതികരിച്ച് സഹോദരി

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിലെ മുൻ നിര നായികയായിരുന്നു ഭാനു പ്രിയ. ഒരു അഭിനേത്രി എന്നതിനപ്പുറം അവർ അസാധ്യ കഴിവുള്ള ക്ലാസ്സിക്കൽ ഡാൻസർ കൂടിയായിരുന്നു. എന്നാൽ സമീപകാലത്തായി ഏറെ ചര്‍ച്ചയായ ഒരു വാര്‍ത്തയായിരുന്നു നായിക ഭാനുപ്രിയയ്ക്ക് മറവി രോഗം സംഭവിച്ചു എന്നും സ്വയം ആരാണെന്ന് പോലും തിരിച്ചറിയാത്ത അവസ്ഥയില്‍, മാനസിക രോഗിയെ പോലെയാണ് ഭാനുപ്രിയ പെരുമാറുന്നത്, ആര്‍ക്കും നടിയെ സമീപിക്കാന്‍ കഴിയുന്നില്ല എന്നൊക്കെയായിരുന്നു ആ വാർത്തകൾ.

എന്നാൽ ഇപ്പോൾeഇത്തരം വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ഭാനുപ്രിയയുട സഹോദരിയും നടിയുമായ ശാന്തിപ്രിയ. അവരുടെ വാക്കുകൾ ഇങ്ങനെ, എന്റെ ചേച്ചി ഭാനുപ്രിയയ്ക്ക് യാതൊരു തര മാനസിക പ്രശ്‌നങ്ങളും മറവി രോഗവും ഇല്ല. അമ്മയ്‌ക്കൊപ്പമാണ് ചേച്ചി ഇപ്പോള്‍ ജീവിക്കുന്നത്. ആ വീട്ടില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ട്. ചേച്ചിയുടെ മകള്‍ ലണ്ടനില്‍ പഠിക്കുകയാണ്. അവള്‍ ഇടയ്ക്ക് വരികയും പോകുകയും ചെയ്യാറുണ്ട്. ചേച്ചി പൊതുവെ പുറം ലോകവുമായി അത്രയധികം ഇടപഴകാത്ത ആളാണ്. തന്റെ സ്വകാര്യതയെ ഇഷ്ടപ്പെടുന്ന ഭാനുപ്രിയ ഇപ്പോള്‍ ഹാപ്പിയായി കുടുംബത്തിനൊപ്പം ജീവിക്കുന്നു എന്ന് ശാന്തി പ്രിയ വ്യക്തമാക്കി.

ചേച്ചി ഇപ്പോൾ സിനിമകൾ ചെയ്യാത്തതിനും കാരണമുണ്ട്, ണ്ടായിരത്തിലേറെ സിനിമകള്‍ ചെയ്ത്, നിരവധി അംഗീകാരങ്ങളും പ്രശംസകളും നേടിയ നടിയാണ് എന്റെ ചേച്ചി. ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയ്ക്ക് നല്‍കിയ ആള്‍. എന്നാല്‍ ഏറ്റവുമൊടുവില്‍ ചെയ്ത സിനിമകള്‍ ഒന്നും തന്നെ ചേച്ചിയോട് പറഞ്ഞത് പോലെയല്ല സ്‌ക്രീനില്‍ വന്നത്. തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇക്കാലമത്രയും സിനിമയ്ക്ക് വേണ്ടി ജീവിച്ച ആള്‍ക്ക് അങ്ങനെ അത്രയും മോശമായ റോളുകളിലേക്ക് എത്തപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെ പറ്റിക്കപ്പെടുകയാണെങ്കില്‍ സിനിമകള്‍ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ചേച്ചി.

അതുകൊണ്ട് തന്നെ ഇനി സിനിമകൾ ചെയ്യുന്നില്ല എന്നാണ് ചേച്ചിയുടെ തീരുമാനം. ചേച്ചിയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞവരോട്, എന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ബാഡ് ഗേളില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ചേച്ചിയാണ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഡബ്ബിങ് വര്‍ക്ക് നടന്നത്. ആ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് സംസാരിക്കാം, ചേച്ചിയുടെ പെരുമാറ്റം എങ്ങനെയായിരുന്നു എന്ന്.

എന്നാൽ ഞങ്ങളെ ഏറെ വിഷമിപ്പിച്ച ഒന്ന് സിനിമയിലെ ഈ പഴയ താരങ്ങളുടെ റീ-യൂണിയന്‍ പരിപാടികള്‍ക്കൊന്നും ചേച്ചിയെ ആരും വിളിക്കാറില്ല. ഫോട്ടോകള്‍ കാണുമ്പോള്‍ ഞാന്‍ ചേട്ടനെ വിളിച്ച് ചോദിക്കാറുണ്ട്, ചേച്ചിയെ ആരും വിളിച്ചില്ല എന്ന് പറയും. ആരുടെ അടുത്തും നമ്പര്‍ ഇല്ലാതെയല്ല, ആരും വിളിച്ചില്ല. പിന്നെ യൂട്യൂബുകളിൽ നിരവധി അനാവശ്യ വാർത്തകൾ ചേച്ചിയെ കുറിച്ച് പറയുന്നുണ്ട്. നിയമപരമായി മുന്നോട്ട് പോകാൻ സമയം ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ വിട്ടു കളയുന്നതെന്നും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കണമെന്നും ശാന്തി പ്രിയ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *