
അവളുടെ രാവുകളിലേക്ക് ഇനി ഹണി റോസിനെ കാസ്റ്റ് ചെയ്യാൻ തോന്നും ! സംവിധായകൻ ആഷിക് അബുവിനെതിരെ ഇപ്പോൾ രൂക്ഷ വിമർശനം !
ആഷിക് അബു സംവിധാനം ചെയ്ത് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിണമായാണ് നീലവെളിച്ചം, 1964 ലിറങ്ങിയ ഭാർഗവിനിലയം എന്ന സിനിമയുടെ റീമേക്കാണ് സിനിമ. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭാർഗവിനിലയം മലയാളികളിൽ വലിയൊരു തരംഗം ശ്രിട്ടിച്ച സിനിമ കൂടിയായിരുന്നു. ഇന്നും ഭയപ്പെടുത്തുന്ന വീടുകളെ ഭാർഗവി നിലയം എന്ന് വിളിക്കുന്ന പതിവ് മലയാളികൾക്ക് ഉണ്ട്.
ഏറെ പുതുമയുള്ള സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ആഷിഖ് അബു ഭാർഗവീനിലയം റീമേക്ക് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ മലയാളികൾക്ക് ചിത്രത്തിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് ഒത്തുയരാൻ നീലവെളിച്ചത്തിന് കഴിഞ്ഞില്ല. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയമായില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

ആഷിഖിനോട് എനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല, പക്ഷെ നീലവെളിച്ചം കണ്ടപ്പോഴാണ് ഭാർഗവീ നിലയം പോലൊരു സിനിമയെടുത്ത് നശിപ്പിക്കാൻ പാടില്ലായിരുന്നെന്ന് തോന്നിയത്. ദയവായി ഇനിയെങ്കിലും മലയാളത്തിലെ എണ്ണം പറയാവുന്ന സിനിമകളെ റീമേക്ക് എന്ന് പറഞ്ഞ് നശിപ്പിക്കരുത്. നമുക്ക് വേറെ എന്തെല്ലാം ചെയ്യാം. ആ സമയത്ത് സീമ അതിമനോഹരമാക്കിയ അവളുടെ രാവുകളിലെ ശാന്തി എന്ന കഥാപാത്രത്തെ ഹണി റോസിനെക്കാെണ്ട് ചെയ്യിക്കാമെന്ന് ചിലപ്പോൾ ചിലർക്ക് തോന്നും. കാരണം ഇപ്പോൾ ഹണി റോസാണല്ലോ കേരളത്തിലെ താരമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
Leave a Reply