സുന്ദരിയായ ഭാര്യയും അര ഡസൻ പിള്ളേരുള്ള ആ മഹാൻ, ചക്കരെ മോളെ എന്നൊക്കെ വിളിച്ച് മകളുടെ പ്രായമുള്ള നടിയെ വിവാഹം കഴിക്കാമെന്ന് വാക്ക് നൽകി ! ശാന്തിവിള ദിനേശ് !
മലയാള സിനിമ ലോകത്ത് ഒരു സംവിധായകൻ എന്നതിനപ്പുറം പല വിവാദ തുറന്ന് പറച്ചിലുകളിൽ കൂടി പ്രശസ്തനായ ആളാണ് ശാന്തിവിള ദിനേശ്. മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടി അദ്ദേഹം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പേരെടുത്ത് പറയാതെ മലയാളത്തിലെ ഒരു നടനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ പ്രമുഖ നടനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്, കക്ഷി മര്യാദ രാമനായാണ് അറിയപ്പെടുന്നത്. സ്ത്രീകളെ സീതയെ പോല കാണുന്നു. അതിനാൽ സ്ത്രീകളെ കെട്ടിപ്പിടിച്ചാലോ നിറ വയറിൽ തടവിയാലോ ആർക്കും വിരോധം തോന്നാത്ത സദ്ഗുണ സമ്പന്നൻ ആണെന്നാണ് വിചാരം പക്ഷെ ആ നടൻ അത്ര ശെരിയല്ല എന്നാണ് ശാന്തിവിള പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഈ നടന് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ട്. കേരളത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും പോയി രാവിലെ ആറ് മണിക്ക് വരാമെന്ന് പറഞ്ഞ ആളാണ്. ഉച്ചയ്ക്ക് രണ്ട് മണിയായപ്പോൾ ആ മഹാൻ വിളിച്ച് പറയുകയാണ് ഞാൻ യുഎഇയിലാണെന്ന്. വീട്ടിൽ നിന്ന് ആരും വിളിക്കില്ല, അഥവാ വിളിച്ചാൽ ഞാൻ സെറ്റിൽ ഉണ്ടെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു.
തിരിച്ചുള്ള മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു. ഒരു ഭാര്യയും അര ഡസൻ പിള്ളേരുമുള്ള മഹാനാണ്. ഒരു പെൺകുട്ടി ആ കാലത്ത് സിനിമയിലേക്ക് വന്നു. ആ കുട്ടി ഇയാളിൽ വീണ് പോയി. മകളുടെ പ്രായമേയുള്ളൂ എങ്കിലും കെട്ടിക്കോളാം എന്ന് പറഞ്ഞ വാക്കിൽ ആ കുട്ടി വീണു പോയി. പക്ഷെ ഒരിക്കലും അങ്ങനെ വീഴാൻ പാടില്ലായിരുന്നു. രാവണൻ കോട്ടയിൽ ഒരു പടത്തിൽ അഭിനയിക്കുമ്പോഴാണ് ഈ വീഴ്ച സംഭവിച്ചത്.
അയാൾ ആ സുന്ദരി കൊച്ചിനെ ഇയാൾ ചക്കരെ, മോളെ, എന്നൊക്കെ വിളിച്ച് അയാൾ പാട്ടിലാക്കി, എന്നാൽ നിനക്ക് അയാളെയേ കിട്ടിയുള്ളൂ അയാൾക്ക് സുന്ദരിയായ ഭാര്യയും അര ഡസൻ കുട്ടികളും ഇല്ലേയെന്ന് ആരും ആ കുട്ടിയോട് ചോദിച്ചില്ല. അതുമാത്രമല്ല നിന്നെ ശ്രീകൃഷ്ണ ഭഗവാന്റെ മുന്നിൽ വെച്ച് താലി കെട്ടി എന്റെ ഭാര്യയാക്കാമെന്ന് ഉറപ്പും കൊടുത്തു. എന്നാൽ താലി കെട്ടിയില്ലെങ്കിലും ഹോട്ടൽ മുറിയിൽ രണ്ടുപേരും ഒരുമിച്ച് ജീവിതം ആരംഭിച്ചു.
പടം തീരുന്നത് വരെ ഒന്നിച്ചായിരുന്നു പൊറുതി. രാവണൻ കോട്ടയിലെ ചിത്രീകരണം കഴിഞ്ഞപ്പോൾ ആ പെൺകുട്ടി അച്ഛനും അമ്മയും താമസിക്കുന്ന ഗൾഫിലേക്ക് പറന്നു. അപ്പോഴും അവൾ വിശ്വസിച്ചു. ഭാര്യയും അര ഡസൻ പിള്ളേരുമുണ്ടെങ്കിലും ഇയാൾ തന്നെയും കല്യാണം കഴിക്കുമെന്ന് ആ പാവം കോച്ച് കരുതികാണും. ദിവസവുമുള്ള സംസാരത്തിനിടെ അവൾ ആ മര്യാദ രാമനോട് ഒരു കാര്യം പറഞ്ഞു. നാളെ മുതൽ രണ്ട് നാൾ അച്ഛനും അമ്മയും ഇവിടെ ഉണ്ടാവില്ല.ഞാൻ ഒറ്റയ്ക്കേ വീട്ടിലുള്ളൂ എന്ന്. കേൾക്കേണ്ട താമസം സിനിമയും പുല്ലും വിട്ട് അയാൾ പറന്ന് ഗൾഫിലെ വീട്ടിലെത്തി. മലയാളി പൊട്ടൻമാർ ഇപ്പോഴും കരുതുന്നത് മലയാളം കണ്ട ഏറ്റവും വലിയ മര്യാദരാമൻ ഇയാൾ ആണെന്നാണ്. ഇതൊക്കെയാണ് എനിക്ക് അയാളോട് പുച്ഛം എന്നും ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply