എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു നടി കുളിക്കുന്നതൊക്കെ ചിത്രീകരിക്കുന്നത് ! ഉച്ച വരെ പിടിച്ച് നിന്നു..! ശാന്തിവിള ദിനേശ് പറയുന്നു !

മലയാള സിനിമ രംഗത്ത് സംവിധയകനായും സഹ സംവിധായകനായും ഏറെക്കാലം പ്രവർത്തിച്ച ആളാണ് ശാന്തിവിള ദിനേശ്. എന്നാൽ ഈ അടുത്ത കാലത്തായി സൂപ്പർ താരങ്ങളെ സഹിതം വിമർശിച്ച് രംഗത്ത് വന്നതോടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ നേടിയത്, തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം കൂടുതലും സംസാരിക്കുന്നത്, ഇപ്പോഴിതാ അത്തരത്തിൽ നടി ഉണ്ണിമേരിയെ കുറിച്ച് ശാന്തിവിള  പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയുടെ പേര് ‘ദീർഹ സുമംഗലി ഭവ’ എന്നാണ്. ഞാൻ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഒരു ദിവസത്തെ ഷൂട്ടിം​ഗ് മന്ത്രി എംപി ​ഗം​ഗാധരന്റെ വീട്ടിലായിരുന്നു. അവിടെ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ അവിടെ എടുത്ത് കൊണ്ടിരിക്കുമ്പോൾ ബെ‍ഡ് റൂം സീൻ ഒഴിവാക്കി. നമ്മൾ താമസിക്കുന്ന ഹോട്ടലിൽ വെച്ച് എടുക്കാമെന്ന് പ്രകാശ് പറഞ്ഞു. എട്ടോ പത്തോ ദിവസം കഴിഞ്ഞ് ഒരു ദിവസത്തെ ഷൂട്ടിം​ഗ് ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചെടുക്കാൻ തീരുമാനിച്ചു.

വലിയ സ്ക്രിപ്റ്റും മറ്റുമൊന്നുമില്ല, ഷൂട്ടിം​ഗ് തുടങ്ങുന്ന സമയമായപ്പോൾ കാണുന്നത്, നടി ഉണ്ണിമേരി ഒരു വലിയ ടവ്വലുടുത്തുകൊണ്ട് കടന്ന് വരുന്നതാണ്. ഏതാണ്ട് ഇപ്പോഴത്തെ ഷക്കീലയെ പോലെ നിൽക്കുന്നു. ഈ നായികയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാൻ ആലോചിച്ചു. ഭാ​ഗ്യത്തിനോ ദൗർഭാ​ഗ്യത്തിനോ അവരെ ഞാൻ പരിചയപ്പെട്ടില്ല. ബാത്ത് ടബ്ബിലിരുന്ന് കുളിക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്. സ്യൂട്ട് റൂമിലാണ് ഷൂട്ട്. അവിടെ കഷ്ടിച്ച് പത്ത് പേർക്കാണ് നിൽക്കാൻ പറ്റുന്നതെങ്കിലും ഇരുപത്തിയഞ്ച് പേർ ഇടിച്ച് കയറി നിൽക്കുന്നു. അസോസിയേറ്റ് ഡയറക്‌ടറായ എനിക്ക് നിൽക്കാൻ സ്ഥലമില്ല.

ഞാൻ അവിടെ നിന്നൂട്ടും കാര്യമില്ല, കാരണം ഡയലോഗ് ഒന്നും ഇല്ലാത്ത സീനാണ്. സത്യത്തിൽ എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു നടി കുളിക്കുന്നതൊക്കെ ചിത്രീകരിക്കുന്നത്. ഉച്ച വരെ പിടിച്ച് നിന്നു. പിന്നീട് ഞാൻ ആ സിനിമ ഉപേക്ഷിച്ച് അവിടേനിന്നും പോരുകയായിരുന്നു. ഈ സിനിമയുടെ ആൽബത്തിൽ ഉണ്ണി മേരി കുളിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. ദീർഘ സുമും​ഗലീ ഭവ എന്ന പേര് മാറ്റി പിന്നീട് ‘വരും വരാതിരിക്കില്ല’ എന്നാക്കി.

പക്ഷെ ആ സിനിമ കേരളത്തിൽ റിലീസ് ചെയ്തിരുന്നോ എന്നത് തനിക്ക് ഉറപ്പില്ല എന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് ഉണ്ണി മേരിക്കും എന്തോ മാനസിക സമ്മർദ്ദം ഉണ്ടായിരുന്ന സമയമാണ്. അല്ലങ്കിൽ അവരെപ്പോലെ ഒരു നടിയൊക്കെ സ്വബോധം ഉണ്ടെങ്കിൽ ഇങ്ങനെയൊരു പടത്തിൽ അഭിനയിക്കില്ല. അവരുടെ ഭാ​ഗ്യം കൊണ്ടായിരിക്കും സിനിമ തിയറ്ററിൽ എത്താതിരുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *