നടിമാരുമായി അത്രയധികം അടുത്തിടപഴകി അഭിനയിക്കുന്ന ആളല്ല മമ്മൂക്ക ! മോഹൻലാലൊക്കെ ചെയ്യുന്നപോലെ മുട്ടിയുരുമ്മി അഭിനയിക്കാൻ തയ്യാറാകാത്ത ആളാണ് മമ്മൂട്ടി ! ഭ്രമയുഗം സിനിമയെപ്പറ്റി ശാന്തിവിള ദിനേശ് !

മമ്മൂട്ടിയുടേതായി ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമയാണ് ‘ഭ്രമയുഗം’. വളരെ മികച്ച അഭിപ്രായമാണ് പടം നേടുന്നത്, നിരവധിപേരാണ് മമ്മൂട്ടിയെ അഭിനന്ദിച്ച് എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ തന്നെ യ്യൂട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയുടെ അഭിനയം തനിക്ക് വളരെ വേഗം ഇഷ്ടപെട്ടെന്നും, മമ്മൂട്ടിയുടെ പ്രകടനം അഭിനന്ദനാർഹമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. സിദ്ധാർത്ഥ് ഭരതന്റെയും അർജുൻ അശോകിന്റെയും പ്രക‌ടനത്തെ ശാന്തിവിള ദിനേശ് അഭിനന്ദിച്ചു.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. അർജുൻ അശോകിന്റെ റോളിലേക്ക് ആസിഫ് അലിയെയായിരുന്നു ആദ്യം പരി​ഗണിച്ചത്. പക്ഷെ ആസിഫലിയേക്കാൾ നല്ല രീതിയിൽ അർജുൻ അശോക് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മമ്മൂക്കയുടെ കൂടെ കാലാ കാലങ്ങളായി ഒരു ​ഗ്യാങ് നടക്കും. എർത്തുകളായി. അതിലെ ഒറ്റ ഒരുത്തനെയും കാസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. എർത്തുകൾക്ക് കൂതറ സിനിമകളേ ശുപാർശ ചെയ്യാവൂ. ഭ്രമയു​ഗത്തിലെ ക്യാരക്ടർ നിർണയും നൂറ് ശതമാനം കൃത്യതയോടെയാണ് ചെയ്തിരിക്കുന്നത് എന്നും ശാന്തിവിള അഭിപ്രായപ്പെടുന്നു.

സിനിമയിൽ എക്കാലവും ഒതുക്കത്തോടെ മുന്നോട്ട് പോകുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് മമ്മൂക്ക, സിനിമയിൽ പോലും ആവശ്യമില്ലാതെ തന്റെ ശരീരം പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത ആളാണ്. അതുപോലേ അനാവശ്യ ഇന്റിമേറ്റ് സീനുകളിൽ ഒന്നും അദ്ദേഹത്തെ കാണാനേ സാധിക്കില്ല. ഈ സിനിമയിൽ വടയക്ഷിയുമായുള്ള കാമകേളി ഉണ്ട്. നടിമാരുമായി അത്രയധികം ഇടപഴകി അഭിനയിക്കുന്ന ആളല്ല മമ്മൂക്ക. മോഹൻലാലൊക്കെ ചെയ്യുന്നത് പോലെ മുട്ടിയിരുമ്മി അഭിനയിക്കാൻ തയ്യാറാകാത്ത നടനാണ്. തുടക്കം മുതലേ അങ്ങനെയാണ്. പക്ഷെ ഈ പടത്തിൽ ഒറ്റമുണ്ട് മാത്രം ഉടുത്താണ് മമ്മൂട്ടി അഭിനയിച്ചത് എന്നും ശാന്തിവിള പറയുന്നു.

സുകൃതം എന്ന സിനിമയിൽ മുറപ്പെണ്ണായ ശാന്തികൃഷ്ണ ഡ്രസ് മാറാൻ ഉടുപ്പ് എടുത്ത് കൊടുക്കുന്ന സീനുണ്ട്. ഷൂട്ട് ചെയ്യുമ്പോൾ തന്റെ ശരീരം സ്‌ക്രീനിൽ കാണാതിരിയ്ക്കാൻ അദ്ദേഹം കഴിവതും ശ്രമിക്കുന്നത് നമുക്ക് മനസിലാകും. അദ്ദേഹത്തിന്റെ നെഞ്ചൊന്നും കാണാൻ കഴിയില്ല. അത്രയും ബുദ്ധിപൂർവമാണ് അഭിനയിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ക്യാരക്ടർ. അതുപോലെ ശരീരം കാത്ത് സൂക്ഷിക്കുന്നതിൽ എല്ലാ നടന്മാരും മമ്മൂക്കയെ കണ്ടു പഠിക്കണം എന്നും ശാന്തിവിള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *