
സുരേഷ് ഗോപിയുടെ പടം ആർക്കും വേണ്ടാ…! എന്നിട്ടോ പ്രതിഫലമായി ചോദിക്കുന്നത് കോടികൾ ! കൊടുത്തില്ലെങ്കിൽ ചീ,ത്ത വിളിയും ! ശാന്തിവിള ദിനേശ് പറയുന്നു !
ഒരു സംവിധായകൻ എന്നതിലുപരി പല വിവാദമായ തുറന്ന് പറച്ചിലിലുകളിൽ കൂടി ശ്രദ്ധ നേടിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ കൂടിയും അല്ലാതെയും സൂപ്പർ സ്റ്റാറുകൾ സഹിതം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിക്ക് നടനെന്ന നിലയിൽ ഒരുപാട് പരിമിതി ഉണ്ട്. അത് അംഗീകരിക്കാത്തത് അങ്ങേർ മാത്രമാണ്. അതുമാത്രമല്ല, തന്റെ പരിമിതികളെ കണക്കാക്കാതെ ചോദിക്കാൻ പാടില്ലാത്ത പ്രതിഫലവും ചോദിക്കുന്നു.
സുരേഷ് ഗോപി ഇപ്പോഴും മറ്റേതോ ലോകത്താണ് ജീവിക്കുന്നത്, തന്റെ പഴയ ഇമേജ് എല്ലാം പോയി, ഇപ്പോൾ എന്റെ സിനിമ ഞാൻ അഭിനയിച്ചാൽ എത്ര രൂപയ്ക്ക് വിറ്റെടുക്കാമെന്ന് അയാൾക്കൊരു ബോധം വേണ്ടേ. അതില്ലാത്ത ആളാണ് സുരേഷ് ഗോപി. അയാളെ വെച്ച് പടമെടുത്താൽ മാർക്കറ്റ് ചെയ്യാൻ നോക്കുമ്പോൾ മുതലാവില്ല. സ്വിച്ച് ഓൺ നടക്കുമ്പോൾ തന്നെ ഇത്ര കോടി നഷ്ടമെന്ന് എഴുതേണ്ടി വരും. അത് മാറ്റി എടുത്താൽ അയാൾക്കും നല്ല സിനിമകൾ ചെയ്യാമായിരുന്നു..

ഈ പണം മുടക്കുന്ന ആൾക്ക് അയാളുടെ മുടക്ക് മുതലെങ്കിലും തിരിച്ചുപിടിക്കേണ്ടെ, അല്ലങ്കിൽ ഒരു ചെറിയ ബജറ്റിൽ ചെയ്യാമെന്ന് അയാൾ മനസ്സ് വെക്കണം, അങ്ങനെ വെക്കുക ആണെങ്കിൽ ഞാൻ അപ്പോൾ ഓടിച്ചെല്ലുമല്ലോ ഒരു സബ്ജക്ടുമായി. കമ്മീഷണർ പോലെ ഒരുപാട് ഹിറ്റുകൾ ചെയ്ത ഷാജി കൈലാസിന്റെ ടീമിൽ പോലും ഇപ്പോൾ പുള്ളി ഇല്ലല്ലോ. സുരേഷ് ഗോപിയുടെ സിനിമകൾക്ക് ‘സാറ്റ്ലൈറ്റ് വാല്യുവില്ല… ഒടിടിക്ക് വേണ്ട… പക്ഷെ സുരേഷ് ഗോപിയുടെ പ്രതിഫലം കോടികളാണ്. അത്രയും തരാൻ കഴിയില്ലെന്ന് പറയുമ്പോൾ ഇരട്ടി കോടി കൊടുത്താൻ നല്ല ബിസിനസ് നടത്താവുന്ന നടന്റെ പേര് പറഞ്ഞ് തെറി വിളിച്ചാണ് അവന് നിങ്ങൾക്ക് കോടി കൊടുക്കാൻ മടിയില്ല അല്ലേയെന്ന് ചോദിക്കുന്നത്
ആ നടന്റെ മതം കൂടി ചേർത്ത് പറഞ്ഞാണ് ഇയാൾ ചീ, ത്ത വിളിക്കുന്നത്’, സിനിമയ്ക്കായി ബജറ്റിടുമ്പോൾ ആ പണം സിനിമ നല്ലതാക്കാൻ ചിലവഴിക്കാൻ പറ്റുന്നില്ലെന്നും ഭൂരിഭാഗം തുകയും അഭിനേതാക്കളെ തൃപ്തിപ്പെടുത്താൻ ചിലവഴിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇവരൊക്കെ സ്വപ്ന ലോകത്താണ്. ഇവർ ഭൂമിയിൽ അല്ല. പിന്നെ ഇവരെ കൊണ്ടു നടക്കാൻ മണ്ടൻമാരായ ഫാൻസും ഉണ്ടല്ലോ. അതൊക്കെയാണ് ഈ കുഴപ്പം. ജയന്റെ ആകസ്മികമായ വിയോഗമാണ് ഇവരൊയൊക്കെ തുണച്ചത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply