
എന്റെ സഹോദരനായ വയലാറിന്റെ കുടുംബത്തെ സഹായിക്കുമെന്ന് പറഞ്ഞ യേശുദാസ് അവർക്ക് ഇന്നുവരെ പത്തിന്റെ പൈസ കൊടുത്തിട്ടില്ല ! ശാന്തിവിള ദിനേശ് പറയുന്നു !
മലയാളികളുടെ അഭിമാനമായ ആളാണ് ഗാന ഗന്ധർവ്വൻ യേശുദാസ്. അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത് വിലമതിക്കാനാകാത്ത സംഭാവനകളാണ്. അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും നമുക്ക് ഉണ്ടാകില്ല. അദ്ദേഹം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കാണുന്നവരാണ് മലയാളികൾ. എന്നാൽ പല രീതിയിലും അദ്ദേഹത്തിന് എതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സിനിമാ രംഗത്തുള്ളവർ മരിക്കുമ്പോൾ ഇവരുടെ കുടുംബത്തെ സഹായിക്കുമെന്ന് സഹപ്രവർത്തകർ പറയുമെങ്കിലും ഈ സഹായം ലഭിക്കാറില്ല. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് യേശുദാസ്. കാരണം വയലാറിന്റെ മരണശേഷം ഇനി മുതൽ പാടുന്ന പാട്ടിൽ നിന്നുള്ള വരുമാനത്തിന്റെ ഇത്ര ശതമാനം ഞാൻ എന്റെ സഹോദരനായ വയലാറിന്റെ കുടുംബത്തിനും കൊടുക്കുമെന്ന് യേശുദാസ് പറഞ്ഞിരുന്നു.

പക്ഷെ യേശുദാസ് ആ കുടുംബത്തിന് പത്ത് പൈസ കൊടുത്തിട്ടില്ല. പിന്നീട് ആ കുടുംബത്തെ വിളിക്കുന്നത് വയലാറിന്റെ കവിതകളുടെ കാസറ്റിറക്കാൻ വേണ്ടി റൈറ്റ്സ് വാങ്ങാനാണ്. ജീവിച്ചിരിക്കുമ്പോഴും സജീവമായി നിൽക്കുമ്പോഴും മാത്രമേ സിനിമകളിൽ ബന്ധങ്ങളുള്ളൂ. മരിച്ച് കഴിഞ്ഞാൽ ആ ബന്ധം അവിടെ തീരും എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അതുപോലെ തന്നെയാണ് കൊച്ചിൻ ഹനീഫയുടെ മ,ര,ണ,ഹനീഫ മരിച്ചപ്പോൾ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ പൊട്ടിക്കരഞ്ഞു. എന്നാൽ കുടുംബത്തെ സഹായിക്കാൻ ഇവരാരും ഉണ്ടായില്ല. കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സഹായിച്ച ഒരേയൊരു നടൻ ദിലീപാണ്. ലോഹിതദാസ് മരിച്ചപ്പോഴും സഹായവാഗ്ദാനവുമായി പലരുമെത്തി. എന്നാൽ ആരും പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു..
Leave a Reply