
ഞാൻ ചെയ്തത് തെറ്റല്ലേ, അതുകൊണ്ട് അതെല്ലാം കേട്ട് ഞാൻ മിണ്ടാണ്ട് നിൽക്കുകയായിരുന്നു ! 40 വർഷത്തെ ഓർമ്മകൾ ! ശാരി പറയുന്നു
മലയാളികൾക്ക് ശാരി എന്ന അഭിനേത്രിയെ അത്ര പെട്ടെന്ന് അങ്ങ് മറക്കാൻ കഴിയില്ല, ഒരുപാട് മികച്ച കഥാപാത്രങ്ങൾ കൊണ്ട് നമ്മളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ശാരി ഇപ്പോൾ 7 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. ‘ജനഗണമന’ എന്ന ഡിജോ ജോസ് ചിത്രത്തിലൂടെയാണ് ശാരിയുടെ തിരിച്ചു വരവ്. തന്റെ പഴയ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് ശാരി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ശാരിയുടെ വാക്കുകൾ. മലയാളത്തിൽ ആകെ പതിനഞ്ച് സിനിമകൾ മാത്രമാണ് ചെയ്തിരുന്നത്. അതിൽ ആദ്യ ചിത്രം ദേശാടനക്കിളി കരയാറില്ല എന്നതായിരുന്നു. അത് തന്നെയാണ് തന്റെ ഏറ്റവും ഇഷ്ട ചിത്രമെന്നും ശാരി പറയുന്നു. കാർത്തികയുമായി ഇപ്പോഴും നല്ല സൗഹൃദം ഉണ്ടെന്നും ശാരി പറയുന്നു.
പിന്നെ ഞാൻ താമസിക്കുന്നത് ശോഭനയും അവിടെയാണ്. അങ്ങനെ വല്ലപ്പോഴും ശോഭനയെ കാണാറുണ്ട്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പത്മരാജൻ ചിത്രമാണ് തനറെ കരിയറിൽ ഒരു വലിയ ഹിറ്റ് തന്നത്. അതിൻ്റ എല്ലാ ക്രെഡിറ്റും സംവിധായകന് തന്നെയാണെന്ന് ശാരി പറയുന്നു. ദേശാടനക്കിളി കരയാറില്ല, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ രണ്ടു ചിത്രങ്ങളും ഒരേ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളാണ്. പത്മരാജൻ ഒരു വെള്ളാരം കണ്ണുള്ള നായികയ്ക്കായി തേടിനടന്നപ്പോഴാണ് എന്നെ കാണുന്നത്. ഞാൻ ആണെങ്കിൽ ഈ കണ്ണ് കാരണം ആകെ നിരാശപ്പെട്ട് നടക്കുന്ന സമയം.

പഠിക്കുന്ന സമയത്ത് പൂച്ചക്കണ്ണു എന്ന് പറഞ്ഞു സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. അങ്ങനെ വീട്ടിൽ വന്ന് അമ്മയോട് കരയുമായിരുന്നു. എനിക്ക് ഈ കണ്ണ് വേണ്ട എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. അപ്പോൾ അമ്മാമ്മ എന്നോട് പറഞ്ഞു, നിൻ്റെ ഐഡൻ്റിറ്റിയാണ് ഈ കണ്ണ് എന്നായിരുന്നു. അത് കഴിഞ്ഞ് ആദ്യമായി ഒരു തമിഴ് സിനിമക്ക് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയപ്പോൾ അതിന്റെ സംവിധായകൻ പറഞ്ഞു കണ്ണ് ഭംഗിക്കുറവാണ് എന്ന്. അതോടെ എന്റെ ഉള്ള ആത്മവിശ്വാസം അതോടെ പോയി. അങ്ങനെ പത്മരാജൻ സാർ എന്നെ വിളിച്ചപ്പോൾ ഞാൻ കണ്ണിൽ കറുത്ത ലെൻസും വെച്ചാണ് വന്നത്.
ആദ്യം അത് അവരാരും ശ്രദ്ധിച്ചില്ല പക്ഷെ പിന്നീട് അത് അവർക്ക് മനസിലായി. കണ്ണിൽ ലെൻസ് വെച്ചിട്ടുണ്ടോ എന്ന് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. എന്നിട്ട് എന്നെ അദ്ദേഹം അറഞ്ചം പുറഞ്ചം വഴക്ക് പറഞ്ഞു, ആരോട് ചോദിച്ചിട്ടാണ് നീ ലെൻസ് വെച്ചത്, കേരളത്തിൽ വേറെ പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടാണോ ചെന്നൈയിൽ വന്ന് നിന്നെ സെലക്ട് ചെയ്തത്. നിൻ്റെ കണ്ണു കാരണമാണ് നിന്നെ തേടി ഞങ്ങൾ വന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം എന്നെ വഴക്ക് പറഞ്ഞത്. ഞാൻ ചെയ്തത് തെറ്റല്ലേ, അതുകൊണ്ട് അതെല്ലാം കേട്ട് ഞാൻ മിണ്ടാണ്ട് നിൽക്കുകയായിരുന്നുവെന്നും, അതിനു ശേഷം ലെൻസ് കൈകൊണ്ട് തൊട്ടില്ല. മോഹന്ലാലിനോടൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല, അതൊരു ഭാഗ്യമായി കാണുന്നു എന്നും ശാരി പറയുന്നു.
Leave a Reply