എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേർന്ന് നിർബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു, ക്രിസ്ത്യാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത് ! ഷോൺ ജോർജ്

മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു  നടനാണ് ജഗതി ശ്രീകുമാർ, അദ്ദേഹത്തിന്റെ മകൾ പാർവതിയെ വിവാഹം ചെയ്തിരിക്കുന്നത് രാഷ്ട്രീയ പ്രവർത്തകനായ പി സ് ജോർജിന്റെ മകനും കോട്ടയം ജില്ലാ പ‌‌ഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ അഡ്വ. ഷോൺ ജോർജ് ആണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം പാർവതി മതം മാറിയിരുന്നു, ഇപ്പോഴിതാ ഇതിനെ കുറിച്ച് ഷോണിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേർന്ന് നിർബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്ത്യാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത്. പാർവതി ശ്രീകുമാർ ‘അൽഫോൻസാ ഷോൺ’ ആയി മാറുകയായിരുന്നു.

അത് എന്റെ താല്പര്യമോ സമമതമോ കൂടാതെ നടന്നതാണ്, അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാൻ ചിന്തിച്ചിരുന്നുള്ളു. പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിർബന്ധിത മതപരിവർത്തനമാണ്. അവൾ എന്നെയാണ് സ്‌നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണെന്ന ഷോൺ ജോർജ് ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ തുറന്ന് പറഞ്ഞിരുന്നു.

അതുപോലെ ഇതിന് മുമ്പ് ഇവരുടെ വിവാഹത്തെ കുറിച്ച് പി സി ജോർജ് പറഞ്ഞിരുന്നത് ഇങ്ങനെ, അത് ലവ് ജിഹാദ് എന്ന് പറയണ്ട. എന്റെ മകൻ ജഗതിയുടെ മകളെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഞാൻ ചെന്ന് ചോദിക്കുകയും പറയുകയും ചെയ്തില്ല. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ ജഗതി എന്നെ ഫോൺ ചെയ്ത് കാണണം എന്ന് പറയുകയായിരുന്നു, ശേഷം ഞങ്ങൾ പരസ്പരം കണ്ടു. അപ്പോഴാണ് എന്റെ മകളും നിങ്ങളുടെ മകനും തമ്മിൽ പ്രേമമാണ് എന്ന് അവർ പറയുന്നു. അത് ആത്മാർഥമായ പ്രേമം ആണെങ്കിൽ ഒക്കെയാണ് പക്ഷെ അത് അങ്ങനെയല്ല എങ്കിൽ ഇത് ഇവിടെ വച്ച് നിർത്തിക്കോണം എന്ന് മകനെ ഉപദേശിക്കണം എന്നും ജഗതി പറഞ്ഞു.

ആ സമയത്ത് ഷോൺ എന്റെ അടുത്ത നിൽപ്പുണ്ട്, അവനോട് ചോദിച്ചപ്പോൾ അവന് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് പറഞ്ഞു, വിവാഹം രണ്ടു വർഷം കഴിഞ്ഞ് മതിയെന്ന് ജഗതി പറഞ്ഞു ഞങ്ങൾ അത് സമ്മതിച്ചു, എന്റെ ഭാര്യ പാർവതിയെ കാണാൻ അവിടെ ചെന്ന് അവൾ അപ്പോഴേക്കും മ്മ എന്ന് പറഞ്ഞു ഉഷയെ കൈയിലെടുത്തു, നല്ല മിടുക്കു കുട്ടിയാണ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, പിന്നീട് എന്നെ ഞെട്ടിച്ച മറ്റൊരു സംഭവം, മാണിയച്ചൻ എന്നെ വിളിച്ചിട്ടു പറഞ്ഞു പാർവതിയെ മാമുദ്ദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കൽ വന്നിരുന്നു താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചൻ പറഞ്ഞു. പക്ഷേ ഇത് ഞാൻ അറിഞ്ഞ സംഭവം ആയിരുന്നില്ല ജഗതി എന്നോട് പറഞ്ഞിരുന്നില്ല.

പക്ഷെ വിവാഹത്തിന് മുമ്പൊരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, നിങ്ങളുടെ മതത്തിൽ ഉൾപെടുത്തിയില്ലെങ്കിൽ എന്റെ കൊച്ചിനെ തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വരും അല്ലെ എന്ന്, അങ്ങനെ അദ്ദേഹം തന്നെയാണ് ആരും അറിയാതെ മകളുടെ മാമോദീസ ചടങ്ങുകൾനടത്തിയത് എന്നും പി സി ജോർജ് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *