
ഈ ജീവിതത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്തു ! സ്വത്തിന്റെ കാര്യത്തിൽ എഴുതാൻ ഒന്നുമില്ല ! ഇനി ആ ഒരൊറ്റ ആഗ്രഹം മാത്രം ! ഷീല പറയുന്നു !
മലയാളികൾ എല്ലാവരും ഏറെ സ്നേഹത്തോടെ ഷീലാമ്മ എന്ന എന്ന് വിളിക്കുന്ന ഷീല മലയാള സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ആണ്. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന ഷീല തന്റെ 77 മത് വയസിലും അഭിനയ രംഗത്ത് സജീവമാണ്. വ്യക്തിപരമായി ഏറെ വിഷമതകൾ ജീവിതത്തിൽ നേരിട്ട ആളുകൂടിയാണ് ഷീല. കുടുംബത്തിന് വേണ്ടി തന്റെ ജീവിതത്തിന്റെ നല്ല കാലമത്തെയും ജീവിച്ചു തീർത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഷീല പറഞ്ഞത് ഇങ്ങനെ.. എനിക്ക് ഇനി ഒരു പുനർജന്മമില്ല, ഒരു ജന്മം കൊണ്ട് തന്നെ ഞാൻ എല്ലാ വേഷങ്ങളും കെട്ടിയാടി. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം ഞാൻ സിനിമകളിൽ കൂടി അഭിനയിച്ച് ജീവിച്ചു.
നാല് തലമുറക്ക് ഉള്ളത് സമ്പാദിച്ചു. ഇനിയൊരു ജൻമം എനിക്ക് വേണ്ട. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജൻമമെടുക്കുന്നത്. എന്റെ എല്ലാ അശകളും തീർന്നു. ദൈവം എനിക്ക് എല്ലാം തന്നു. തൃപ്തിയാണ്. ഞാൻ എന്റെ വിൽ എഴുതി വെച്ചിട്ടുണ്ട്. എനിക്കൊരു മകനേ ഉള്ളൂ. സ്വത്തിന്റെ കാര്യത്തിലൊന്നും വിൽപത്രം വേണ്ട കാര്യമില്ല. കാരണം ഒറ്റ മോനല്ലേ. പക്ഷെ അവസാന ആഗ്രഹം എഴുതിയിട്ടുണ്ട്. മരിച്ചുകഴിഞ്ഞാല്‍ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്നാണ് ഷീല പറയുന്നത്. പുഴു കുത്തി കിടക്കുന്നതിനേക്കാള്‍ തന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും ഷീല പറഞ്ഞു. ഹിന്ദു സംസ്കാരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണെന്നും, ഹിന്ദുക്കള്‍ പോയതിനേക്കാള്‍ കൂടുതല്‍ താന്‍ ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ടെന്നും ഷീല പറയുന്നു.

അതുപോലെ എന്റെ മകന്റെ അച്ഛനെ കുറിച്ച് ഞാൻ വേറെ എവിടെയും പറഞ്ഞിട്ടില്ല. തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രവിചന്ദ്രന്‍ ആണ് എന്റെ മകന്റെ അച്ഛൻ. കഴിഞ്ഞ് മകൻ ജനിച്ച ശേഷം രവിചന്ദ്രന്‍ പിന്നെ എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് രവിചന്ദ്രന്‍ മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും’ ഷീല പറയുന്നു.
Leave a Reply