ആദ്യരാത്രിയാണ് ആദ്യം ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞു ! സിനിമയിൽ അത് പതിവാണല്ലോ എന്ന് കരുതി ഞാൻ സമ്മതിച്ചു ! എന്നാൽ പിന്നീട് സംഭവിച്ചത് ! ഷീല പറയുന്നു !
മലയാളികളുടെ ഒരുകാലത്തെ സൂപ്പർ നായികയിരുന്നു ഷീല. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായ ഷീല ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. സ്ത്രീകൾ സിനിമ എന്ന മേഖലയിലേക്ക് കടന്നു വരാൻ മടിച്ചുനിന്ന സമയത്ത് ഏറെ ശക്തയായി സിനിമയിൽ എത്തി സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ഷീല. മടിച്ചു നിന്ന മറ്റു സ്ത്രീകൾക്ക് മാതൃകയായ ഷീലയാണ് ശരിക്കും മലയാള സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ. നസീറും ഷീലയും അന്നത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് അഭിനയിച്ച ജോഡികൾ എന്ന റെക്കോർഡും ഇവർക്കുതന്നെയാണ്. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു സംവിധയക കൂടിയാണ്… 1970-80 കാലഘട്ടത്തിൽ യക്ഷഗാനം, ശിഖരങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഷീല സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെയും തിരക്കഥയും ഷീലയുടേതാണ്. ഒരു മമ്മൂട്ടി ചിത്രത്തിനും ഷീല കഥയും തിരക്കഥയും ഒരുക്കിയിരുന്നു.
തനറെ സിനിമ ജീവിതത്തിലെ രസകരമായ പല അനുഭവങ്ങളും തുറന്ന് പറഞ്ഞിട്ടുള്ള ആളുകൂടിയാണ് ഷീല അത്തരത്തിൽ ഷീല ഇപ്പോൾ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്നെ കെട്ടിപ്പിടിക്കുന്നതിനായി മാത്രം സിനിമ എടുത്ത ഒരാളെ കുറിച്ചുള്ള അനുഭവമാണ് ശീല ഓർക്കുന്നത്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും വലിയ പണക്കാരനായ ഒരാള്‍ സിനിമയെടുക്കണമെന്ന് പറഞ്ഞ് വന്നു. അഡ്വാന്‍സായി പകുതി കാശ് തരികയും ചെയ്തിരുന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും അതിലെ നായകനും അദ്ദേഹം തന്നെയായിരുന്നു.
ആദ്യം ആ ചിത്രത്തിന്റ എന്ന് പറഞ്ഞ് ഒരു പാട്ട് ആയിരുന്നു റെക്കോര്‍ഡ് ചെയ്തിരുന്നത്. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ നിന്നായിരുന്നു. എന്നാല്‍ അടുത്ത ദിവസത്തെ ചിത്രീകരണമാണ് അമ്പരപ്പിച്ചത്, ഒരു ആദ്യ രാത്രിയാണ് ആദ്യ രംഗമായി ഷൂട്ട് ചെയ്യുന്നത് എന്നാണ് അയാൾ പറഞ്ഞത്, അത് പിന്നെ സിനിമയിൽ പതിവായതുകൊണ്ട് ഞാൻ സമ്മതിച്ചു, അതിനായി കാട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വെച്ചിരുന്നു. ശേഷം അയാള്‍ വന്ന് എന്നെ കെട്ടിപിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ഇത് തന്നെയായിരുന്നു ചെയ്തിരുന്നത്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല.
അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കുകയും കെട്ടിപിടിക്കുകയും മാത്രമായിരുന്നു ചെയ്തിരുന്നത്. അതല്ലാതെ വേറെ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്ന് ഷീല ഓര്‍മ്മിക്കുന്നു. അതിന് അടുത്ത ദിവസമായിരുന്നു എല്ലാവരും സത്യം മനസിലാക്കിയതെന്നും ഷീല പറയുന്നു, അയാൾ സിനിമ എടുക്കാനെന്ന വ്യാജേനെ തന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രമാണ് അയാൾ വന്നതെന്നും ഷീല പറയുന്നു..
Leave a Reply