
‘നടിമാർ ആകുംപോൾ അങ്ങനെ പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം’ !! ഷീല തുറന്ന് പറയുന്നു !
ഷീല എന്ന അഭിനേത്രി നമ്മൾ മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ്, ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ താര റാണിയായിരുന്നു ഷീല, സ്ത്രീകൾ സിനിമ എന്ന മേഖലയിലേക്ക് കടന്നു വരാൻ മടിച്ചുനിന്ന സമയത്ത് ഏറെ ശക്തയായി സിനിമയിൽ എത്തി സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ്, മടിച്ചു നിന്ന മറ്റു സ്ത്രീകൾക്ക് മാതൃകയായ ഷീലയാണ് ശരിക്കും മലയാള സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ….
ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഷീല ഇടക്ക് ചില സിനിമകളിൽ ‘അമ്മ വേഷങ്ങളിൽ താരം അഭിനയിച്ചിരുന്നു, നസീറും ഷീലയും അന്നത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു… ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് അഭിനയിച്ച ജോഡികൾ എന്ന റെക്കോർഡും ഇവർക്കുതന്നെയാണ്. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു സംവിധയക കൂടിയാണ്… 1970-80 കാലഘട്ടത്തിൽ യക്ഷഗാനം, ശിഖരങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഷീല സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെയും തിരക്കഥയും ഷീലയുടേതാണ്. ഒരു മമ്മൂട്ടി ചിത്രത്തിനും ഷീല കഥയും തിരക്കഥയും ഒരുക്കിയിരുന്നു…
ഇനിയും താൻ വീണ്ടുമൊരു ചിത്രം കൂടി സംവിധാനം ചെയ്യുമെന്നും ഷീല അടുത്തിടെ പറഞ്ഞിരുന്നു, ഇപ്പോൾ സിനിമയിലെ ഗോസിപ്പുകളെ കുറിച്ച് തുറന്ന് പറയുകയാണ് താരം, അഭിനയിക്കുന്ന സമയത്ത് തന്നെക്കുറിച്ച് പറഞ്ഞ ഗോസിപ്പില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ലെന്നും ഒരു നടിയെ സംബന്ധിച്ച് ഗോസിപ്പിന് പ്രത്യേകിച്ച് പ്രായമൊന്നുമില്ലെന്നും അത് വലിയ കാര്യമൊന്നും ആകേണ്ടതില്ലന്നും ഷീല പറയുന്നു…

ഒരു നടി എന്നാൽ ഗോസിപ്പുകൾ ഉണ്ടാകും അത് അവരുടെ സിനിമ ജീവിതത്തിന് ചിലപ്പോഴെക്കെ ഗുണം ചെയ്യാറുണ്ടെന്നും താരം പറയുന്നു, ഒരു നടിയെ സംബന്ധിച്ച് ആവശ്യമായ ഒന്നാണ് ഗോസിപ്പുകൾ, ഞാൻ സിനിമയിൽ തിളങ്ങി നിന്ന സമയത്ത് എനിക്കെതിരെ നിരന്തരം ഗോസ്സിപ്പുകളായിരുന്നു, ഞാൻ അതൊന്നും അന്ന് അത്ര ശ്രേധിച്ചിരുന്നില്ല, അതിനെ ഓർത്ത് വിഷമിച്ചിരുന്നതുമില്ല, അതിനെ അതിന്റെ വഴിക്കുവിടുക.. എന്നും ഷീല പറയുന്നു..
സിനിമയിൽ നില്‍ക്കുന്ന ഒരാളെ സംബന്ധിച്ച് ഗോസിപ്പിന് ഒരു പ്രായം ഒന്നുമില്ല. ഏതുകാലത്തും ഗോസിപ്പുകൾ വരാം. ഒരാളുമായി ഇഷ്ടത്തിലായി എന്നത് മാത്രമല്ലല്ലോ ഗോസിപ്പ്. ഒരു സാധനം കട്ടെടുത്തു എന്ന് പറയുന്നതും, ഒരാളുമായി അടി ഇട്ടു എന്ന് പറയുന്നതുമൊക്കെ ഗോസിപ്പ് ആണ്. ഒരു തരത്തിൽ നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളെക്കാളും ആളുകൾ ശ്രെദ്ധിക്കുന്നതും കൂടുതൽ അറിയാൻ ശ്രമിക്കുന്നതും ഗോസ്സിപ്പുകളാണ്, നമ്മൾ എത്ര നല്ല രീതിയിൽ മുന്നോട്ട് പോയാലും നമ്മൾ പോലും അറിയാത്ത കാര്യങ്ങളാവും ചിലപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്, അതുകൊണ്ടുതന്നെ അതിനെ അതിന്റെ വഴിക്കു വിട്ടേക്കുക, ലൈം ലൈറ്റില്‍ നില്‍ക്കണമെങ്കില്‍ അത്തരം ഗോസിപ്പ് ഒക്കെ ആവശ്യമാണ്’. ഷീല പറയുന്നു.
Leave a Reply