
‘ഈ കൂട്ടുകെട്ട് എന്നും അതിശയിപ്പിച്ചിട്ടേ ഉള്ളു’ ! ഭാവനയുടെയും നവീന്റെയും പ്രണയം ! മനസ് നിറക്കുന്ന പൈങ്കിളി പാട്ട് ശ്രദ്ധ നേടുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ നായികമാരാണ് ഭാവനയും, രമ്യ നമ്പീശനും, ഷഫ്നയും, ശില്പ ബാലയും മൃദുല വിജയിയുമെല്ലാം… ഇഅവരോടൊപ്പം ഗായിക സയനോരയും ഉണ്ട് അതിലും ഉപരി ഇവരുടെ സൗഹൃദവും ഏവർക്കും പരിചിതമാണ്. സൗഹൃദത്തിനും അതുപോലെ സുഹൃത്തുക്കൾക്കും വലിയ വില നൽകുന്ന ആളാണ് ഭാവന. അതുകൊണ്ട് തന്നെ ഒരുപാട് സുഹൃത്തുക്കളും ഇവർക്ക് ഉണ്ട്. പലപ്പോഴും ഇവരുടെ ഗ്യാങ് ഒത്തുകൂടുകായും അത് ആഘോഷിക്കുകയും ചെയ്യാറുണ്ട്, അതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ഈ സൗഹൃദത്തിന്റെയും ഒപ്പം ഇവരുടെ പ്രണയത്തിന്റെയും കഥ പറഞ്ഞ പൈങ്കിളി പാട്ട് എന്ന പേരിൽ അണിയിച്ചൊരുക്കിയ മ്യൂസിക് ആൽബമാണ് ഏറെ ശ്രദ്ധ നേടുന്നത്. ശിൽപ ബാലയാണ് ഇതിന്റെ സംവിധാനം. ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, സയനോര, മൃദുല തുടങ്ങിയവര്‍ ആനിമേറ്റഡ് രൂപത്തിൽ വീഡിയോയില്‍ ഭാഗമാകുന്നു. വിനായക് എസ്. കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും.

ശിൽപ ബാല സിനിമയിൽ സജീവമല്ലെങ്കിലും സ്മൂഹ മാധ്യമങ്ങളിലും തനറെ സ്വന്തം യുട്യൂബ് ചാനളുമായും ബന്ധപെട്ട് ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളുകൂടിയാണ്. നടിയായും അവതാരകയായും ശില്പ ശ്രദ്ധേനേടിയിരുന്നു. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തിയത്. ക്ലാസ്സിക്കല്‍ ഡാൻസില്‍ ശില്പ ബാല ശാസ്ത്രീയമായി പരിശീലനം നേടിയിട്ടുണ്ട്. ശില്പ ബാലയുടെ സംവിധാനത്തില്‍ എത്തിയ ഈ പൈങ്കിളി പാട്ട് ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഈ സൗഹൃദം എന്നും ഇങ്ങനെ നിലനിൽക്കട്ടെ, ഇതാണ് യഥാർഥ സൗഹൃദം എന്ന് തുടങ്ങി വളരെ നല്ല പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. അടുത്തിടെ ഭാവന താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും ഒപ്പം, തന്റെ നിലപാടിനെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ശേഷം അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് ശിൽപ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പോസ്റ്റും ഇത്രയും പറയാനുള്ള ബുദ്ധിമുട്ടും അത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെ മനസ്സിലാകൂ. ധീരന്മാരായ പോരാളികളെക്കുറിച്ചുള്ള കഥ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ വിധി അത്തരത്തില്‍ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാള്‍ വലിയൊരു പ്രചോദനം എനിക്ക് ദിവസവും ലഭിക്കാനില്ല.
ഈ പോരാട്ടത്തിന് ശക്തി പകരാനായി അവള്‍ക്കൊപ്പം നില്ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി. അതവള്‍ക്ക് നല്‍കുന്നത് എന്ത് എന്നത് വാക്കുകള്‍ക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം നിങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത് ആവശ്യമാണ്. നന്ദി എന്നും കുറിച്ചു.
Leave a Reply