
‘ദുൽഖർ എന്നെ കെയർ ചെയ്യേണ്ട ആവിശ്യമില്ല’ ! ദുൽഖറിന്റെ ആ പൊട്ടിച്ചിരി അത്ര പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല ! നടിയുടെ പ്രതികരണം ശ്രദ്ധനേടുന്നു !!
ഇപ്പോൾ ലോകമെങ്ങും സംസാര വിഷയം കുറുപ്പും അതിന്റെ ബോക്സോഫീസ് കളക്ഷനുകളുമാണ്, എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ സംസാര വിഷയമാകുന്നത്, ആ ചിത്രം കണ്ടവരെല്ലാം അതിലെ കുറിപ്പിന്റെ ഭാര്യ ശാരദാമ്മയുടെ വേഷത്തിലെത്തിയ ശോഭിത ധൂലിപാലയുടെ പ്രകടനത്തിനും കയ്യടിക്കുകയാണ്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മുഖം കൂടി ആയതുകൊണ്ട് ആകാശം കൂടുകയാണ് ചെയുന്നത് മൂത്തോനിലൂടെ മലയാളത്തിലെത്തിയ ശോഭിതയുടെ രണ്ടാമത്തെ മലയാളം സിനിമയാണ് കുറുപ്പ്. ആദ്യം നിവിന്റെ ചിത്രം മൂത്തോൻ എന്ന സിനിമയിൽ അഭിനയച്ചിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ശോഭിതയുടെ മറ്റൊരു വീഡിയോയും കയ്യടി നേടുകയാണ്.
കുറുപ്പിനെ പ്രൊമോഷന്റെ ഭാഗമായി ഇവർ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അവതാരകൻ ശോഭിതതയോട് ചോദിക്കുന്നത്, മലയാളത്തിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ ആരായിരുന്നു കൂടുതല്‍ കെയറിംഗ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ശോഭിത നല്കിയ മറുപടിയാണ് കയ്യടി നേടുന്നത്.
തനിക്ക് ആരുടേയും കെയര്‍ ആവശ്യമില്ലെന്നായിരുന്നു ശോഭിത നല്കിയ മറുപടി. എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല’. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ് എന്നായിരുന്നു ശോഭിത പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കുന്നതുമാണ് വൈറലായ വിഡിയോയിൽ കാണുന്നത്.
ഇതിൽ ഇപ്പോൾ ശോഭിതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത് അതിൽ സമൂഹത്തിലെ പല പ്രമുഖരും രംഗത്തുവന്നിരുന്നു, സന്ദീപ് ദാസ്, ഡോ നെല്‍സണ്‍ ജോസഫ്, ഡോ വീണ ജെഎസ് ഇവരുടെയെല്ലാം കുറിപ്പുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ്, അതിൽ ഡോ വീണയുടെ പ്രതികരണം ദുൽഖറിനെ വിമർശിച്ചുകൊണ്ടായിരുന്നു.

വീണയുടെ വാക്കുകൾ ഇങ്ങനെ, ‘സഹനടന്മാര് എന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല’ എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍കര്‍സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള് അത്രയ്ക്കങ്ങു കയ്യടിച്ചുപ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലാ. ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന മെയിൽ നടന്മാര് അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടത്. ഒരു പക്കാ ക്രിമിനലിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത് എങ്കിലും അതിലും ഹീറോയിസം ഉണ്ടായേ തീരൂ എന്ന് വാശിപിടിക്കാതെ, അത്തരം സിനിമകളുടെ ഭാഗമാകാതിരിക്കാൻ ഒരു നിർമാതാവ് കൂടിയായ ദുൽഖർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
എന്നാൽ വിവാദങ്ങൾ കൊഴുക്കുമ്പോഴും സിനിമ തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ് , കേരളത്തിലെ മാത്രം തിയേറ്ററുകളില്‍ നിന്നും 10 കോടി രൂപയാണ് കുറുപ്പിന്റെ കളക്ഷന്‍. വിദേശത്തേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കുറുപ്പ് 50 കോടിയാണ് വാരിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറുപ്പ് ആദ്യദിനത്തില്‍ നേടിയത് ആറുകോടിയിലേറെ രൂപയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും കുറുപ്പ് പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്.
Leave a Reply